TRENDING:

Binu Pappu | 'അഖിലേഷേട്ടനല്ലേ?' എന്ന് ഹിറ്റ് ചോദ്യവുമായെത്തിയ ജോയ് സാർ; ബിനു പപ്പു ഇനി 'ഭീമന്റെ വഴിയിലൂടെ'

Last Updated:

Binu Pappu | പുതിയ ചിത്രത്തെക്കുറിച്ചും തന്റെ സിനിമകളെക്കുറിച്ചും ബിനു പപ്പു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
'അഖിലേഷേട്ടനല്ലേ?' എന്ന ഒറ്റ ചോദ്യം മതി ബിനു പപ്പു (Binu Pappu) എന്ന നടനെ രേഖപ്പെടുത്താൻ. ഇനിയും എത്രയെത്ര വേഷങ്ങൾ ഈ നടൻ മലയാള സിനിമയ്ക്ക് സമ്മാനിക്കാനിക്കാനിരിക്കുന്നു. എന്നിരുന്നാലും 'ഓപ്പറേഷൻ ജാവ' (Operation Java) എന്ന നവാഗത സംവിധായകന്റെ സിനിമയിലെ കഥാപാത്രം ബിനു പപ്പു എന്ന നടന്റെ ഇതുവരെയുള്ള അഭിനയജീവിതത്തിലെ നാഴികക്കല്ല് തന്നെയാണ്.
ബിനു പപ്പു
ബിനു പപ്പു
advertisement

ബിനു എന്ന യുവാവാണ് മധ്യവയസ്ക്കനായ മുതിർന്ന ഉദ്യോഗസ്ഥൻ ജോയ് സാറിന്റെ രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലും നിറഞ്ഞാടിയത്. തന്റെ പ്രകടനവും തമാശ നിറഞ്ഞ ഡയലോഗുകളും കൊണ്ട് ഒട്ടേറെ സിനിമകൾക്ക് ഐഡന്റിറ്റി സൃഷ്‌ടിച്ചു നൽകിയ അച്ഛൻ കുതിരവട്ടം പപ്പുവിന്റെ മകൻ, സിനിമയിൽ പ്രവേശിച്ചത് മുതൽ ഇന്ന് വരെ ചെയ്ത ഓരോ കഥാപാത്രവും മറ്റൊന്നിൽ നിന്നും വേറിട്ട് നിൽക്കുന്നു എന്നതിന് ഒട്ടേറെ ഉദാഹരണങ്ങൾ വന്നുകഴിഞ്ഞു.

'ഭീമന്റെ വഴിയാണ്' ബിനുവിന്റെ ഏറ്റവും പുതിയ ചിത്രം. ഭീമന്റെ വഴിയും, സിനിമാ ജീവിതവും, തന്റെ നിരീക്ഷണങ്ങളും ബിനുവിന്റെ വാക്കുകളിലൂടെ.

advertisement

ഭീമന്റെ വഴിയിലെ ബിനു പപ്പു ആരാണ്?

കണ്ണേറ്റുകരയിലെ നാട്ടുകാരനായ ഓട്ടോ ഡ്രൈവർ കൃഷ്ണദാസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. അൽപ്പം ഹ്യൂമർ ടച്ച് ഉള്ള കഥാപാത്രമാണ്. കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന ഭീമന്റെ സുഹൃത്തിന്റെ വേഷമാണ്.

ഓപ്പറേഷൻ ജാവയിലെ കഥാപാത്രം കരിയർ ബ്രേക്ക് ആയിട്ടുണ്ടോ?

തീർച്ചയായും. 'സഖാവ്' സിനിമയിൽ ഒരു മുഴുനീള കാഥാപാത്രം ചെയ്തിരുന്നു. എന്റെ കരിയർ ബെസ്റ്റ് കഥാപാത്രങ്ങളിൽ ഒന്നായാണ് ഈ വേഷത്തെ ഞാൻ കാണുന്നത്. 'ഓപ്പറേഷൻ ജാവയിലെ' ജോയ് സർ കരിയറിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. അതിന് ശേഷം വലിയ സംവിധായകരുടെ സിനിമകളിൽ നിന്നുൾപ്പെടെ വിളിക്കുന്നതിൽ വളരെ സന്തോഷം. ആദ്യമായി നന്ദി പറയാനുള്ളത് ഡയറക്ടർ തരുൺ മൂർത്തിയോടാണ്.

advertisement

ഓപ്പറേഷൻ ജാവയിലെ ട്രോളുകളിൽ സജീവമായിരുന്നല്ലോ. ഈ ചിത്രത്തിന് ശേഷം സെലെക്ടിവ് ആയോ?

അങ്ങനെ സെലെക്ടിവ് ആയിട്ടില്ല. അതുവരെ എങ്ങനെയാണോ സിനിമ തിരഞ്ഞെടുത്തിരുന്നത് അതേ രീതി തന്നെയാണ് ഇപ്പോഴും പിന്തുടരുന്നത്. പക്ഷെ സിനിമയിൽ നിന്നുള്ള വിളി മുമ്പത്തേക്കാൾ കൂടിയിട്ടുണ്ട്. പല സിനിമകളിലും എന്റെ പേര് ചർച്ചയാവുന്നത് ഒരു ഭാഗ്യമായി കരുതുന്നു. കയ്യിൽ ഒരുപിടി സിനിമകളുണ്ട്. അതെല്ലാം നല്ല സിനിമകൾ ആവുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ടു പോവുന്നത്.

'ഓപ്പറേഷൻ ജാവ' ഇറങ്ങിയ സമയത്ത് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും തുറന്നാൽ ട്രോളുകളിൽ എനിക്ക് എന്നെത്തന്നെ കാണാമായിരുന്നു. അത് വളരെ സന്തോഷം തരുന്ന കാര്യമായിരുന്നു. ട്രോൾ ചെയ്യുന്നവരുടെ ക്രിയേറ്റിവിറ്റി വേറെ ലെവൽ ആണ്. ഒരു ഫോട്ടോ തിരഞ്ഞെടുത്ത്, അതിന് എന്ത് ഡയലോഗ് ചേരും എന്ന് കണ്ടെത്താൻ അവർക്കൊരു പ്രത്യേക കഴിവുണ്ട്.

advertisement

പ്രായത്തേക്കാൾ പക്വതയുള്ള വേഷങ്ങൾ ചെയ്യുന്നതിന് പിന്നിൽ പ്രത്യേക കാരണമുണ്ടോ?

ഒരു കാരണവുമില്ല. അത് എന്തുകൊണ്ടാണെന്ന് പറയണമെങ്കിൽ എന്നെ വിളിച്ച ആൾക്കാരോട് തന്നെ ചോദിക്കണം. 'സഖാവ്' സിനിമയിലേക്ക് സിദ്ധാർത്ഥ ശിവ വിളിക്കുമ്പോൾ എനിക്ക് 70 വയസ്സുള്ള സഖാവിന്റെ വേഷമാണ് ആദ്യം തന്നത്. പിന്നെ വിളിക്കുന്ന സിനിമകളിൽ 45, 50 വയസ്സുള്ള കഥാപാത്രങ്ങളാണ്. അടുത്തിടെയായി എന്റെ പ്രായമുള്ള കഥാപാത്രങ്ങളും ഞാൻ അഭിനയിച്ചു തുടങ്ങിയിട്ടുണ്ട്.

advertisement

'കുറുപ്പ്' പോലുള്ള ബിഗ് ബജറ്റ് സിനിമകൾ കോവിഡ് കാലത്ത് തിയേറ്ററുകളിൽ ഓളം സൃഷ്‌ടിക്കുമ്പോൾ, ചെറിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമകൾക്ക് ലഭിക്കാവുന്ന പ്രതികരണത്തെ എങ്ങനെ നോക്കിക്കാണുന്നു?

ലോ ബജറ്റ്, ഹൈ ബജറ്റ് എന്നൊരു വേർതിരിവില്ല. ചില ബിഗ് ബജറ്റ് സിനിമകൾ വിജയിക്കാതെപോയ ചരിത്രം ഉണ്ടായിട്ടുണ്ട്. സിനിമ നല്ലതാണെങ്കിൽ ആളുകൾ തിയേറ്ററിൽ കേറിക്കാണും. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഞങ്ങളുടെ 'ഓപ്പറേഷൻ ജാവ'. ചിത്രം റിലീസ് ചെയ്ത്, ലോക്ക്ഡൌൺ ആവുന്നത് വരെ തിയേറ്ററിൽ ഉണ്ടായിരുന്നു. ഒരു തരത്തിൽ നോക്കിയാൽ, പ്രേക്ഷകരെ തിയേറ്ററിൽ എത്തിച്ചത് 'ഓപ്പറേഷൻ ജാവ' എന്ന സിനിമയാണ്. പ്രമേയം, സിനിമ എടുത്ത രീതി, ആർട്ടിസ്റ്റുകളുടെ പ്രകടനം ഒക്കെയും ചേർന്നത് കൊണ്ട് ആ സിനിമ വിജയിച്ചു. അത് തന്നെയാണ് എല്ലാ സിനിമയ്ക്കും വേണ്ടത്.

മലയാളം വാർത്തകൾ/ വാർത്ത/Film/
Binu Pappu | 'അഖിലേഷേട്ടനല്ലേ?' എന്ന് ഹിറ്റ് ചോദ്യവുമായെത്തിയ ജോയ് സാർ; ബിനു പപ്പു ഇനി 'ഭീമന്റെ വഴിയിലൂടെ'
Open in App
Home
Video
Impact Shorts
Web Stories