“ബ്രഹ്മാസ്ത്ര ട്രൈലജി, അസ്ത്രവേർഴ്സ്, എന്റെ ജീവിതം എന്നിവയെക്കുറിച്ച് ചില വിവരങ്ങൾ പുറത്തുവിടാൻ സമയമായിരിക്കുന്നു. ഒന്നാം ഭാഗത്തിന് ലഭിച്ച സ്നേഹവും പ്രതികരണവും കണക്കിലെടുത്ത് രണ്ടും മൂന്നും ഭാഗങ്ങൾ നിർമ്മിക്കാനുള്ള കാഴ്ചപ്പാട് വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു ഞാൻ. ആദ്യഭാഗത്തേക്കാൾ മികച്ചതും വലുതുമാകും വരാനിരിക്കുന്ന ഭാഗങ്ങൾ.
ബ്രഹ്മാസ്ത്ര രണ്ടിന്റെയും മൂന്നിന്റെയും തിരക്കഥ പൂർത്തിയാക്കാൻ കുറച്ചുകൂടി സമയം ആവശ്യമാണെന്ന് ഞാൻ മനസ്സിലാക്കി. ഞങ്ങൾ രണ്ട് സിനിമകളും ഒരുമിച്ച് നിർമ്മിക്കാൻ പോകുന്നു,” അദ്ദേഹം പറഞ്ഞു.
മറ്റൊരു പ്രോജക്റ്റിനെക്കുറിച്ചും മുഖർജി സൂചന നൽകി. ‘വളരെ സവിശേഷമായ’ സിനിമ സംവിധാനം ചെയ്യാനുള്ള ‘പ്രത്യേക അവസരം’ പ്രപഞ്ചം തനിക്ക് സമ്മാനിച്ചതായി അദ്ദേഹം പറഞ്ഞു.
വാർ 2 സംവിധാനം ചെയ്യാൻ യഷ് രാജ് ഫിലിംസ് മുഖർജിയെ ചുമതലപ്പെടുത്തിയതിനാലാണ് ബ്രഹ്മാസ്ത്ര ഭാഗങ്ങൾ വൈകുന്നത് എന്ന ഊഹാപോഹങ്ങൾക്ക് ഈ പ്രഖ്യാപനം ആക്കം കൂട്ടിക്കഴിഞ്ഞു.
ബോളിവുഡ് ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ഇക്കാര്യം ട്വീറ്റ് ചെയ്ത് സ്ഥിരീകരിച്ചു. ‘വാർ’ അടുത്ത ഭാഗം സംവിധാനം ചെയ്യാൻ മുഖർജി സമ്മതിച്ചിട്ടുണ്ടെന്നും, ഋതിക് റോഷൻ നായകനാകുമെന്നും അദ്ദേഹം പറഞ്ഞു.
Summary: Brahmastra second and third parts release dates are here
