ഷാജി കൈലാസ് നിർമ്മിച്ച് പൃഥ്വിരാജ് നായകനാവുന്ന 'കടുവ' എന്ന സിനിമയുടെ അണിയറക്കാർ ഫയൽ ചെയ്ത കേസിലാണ് നടപടി. ഈ സിനിമയുടെ കഥാപാത്രവും തിരക്കഥയും പകർപ്പവകാശം ലംഘിച്ച് പകർത്തി എന്നായിരുന്നു പരാതി. കോടതി ഇരുഭാഗങ്ങളുടെയും വാദം കേൾക്കുകയും തിരക്കഥ പരിശോധിക്കുകയും ചെയ്‌തു. സുരേഷ് ഗോപിയുടെ 250-ാം ചിത്രമായി അനൗൺസ് ചെയ്ത സിനിമയാണ്.
advertisement
ഇത് മാത്രമല്ല, രണ്ടു സിനിമകളും പ്രഖ്യാപിച്ച ശേഷം ജീവിതത്തിലെ കുറുവച്ചൻ രംഗത്തെത്തുകയും ചെയ്തിരുന്നു. കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന പാലാക്കാരൻ കഥാനായകനാണ് തന്റെ അനുമതിയില്ലാതെ തന്റെ കഥ സിനിമയാക്കാൻ പറ്റില്ല എന്ന് തീർച്ചപ്പെടുത്തി മുന്നോട്ടുവന്നത്. വർഷങ്ങൾക്ക് മുൻപ് രൺജി പണിക്കരുമായി വാക്കു പറഞ്ഞ കഥയാണ് തന്റേതെന്ന് കുറുവച്ചൻ അവകാശപ്പെടുന്നു.
പോലീസിലെ ഉന്നതനുമായി കുറുവച്ചൻ നടത്തിയ വർഷങ്ങളുടെ നിയമപോരാട്ടമാണ് കഥയുടെ ഇതിവൃത്തം. മോഹൻലാലാണ് തന്റെ കഥാപാത്രമായി കുറുവച്ചന്റെ മനസിലുള്ളത്. എന്നാലും സുരേഷ് ഗോപിയുടെ ആകാരവും ഡയലോഗ് പ്രസന്റേഷനും കഥാപാത്രത്തിനിണങ്ങുന്നതാണെന്ന് കുറുവച്ചൻ വ്യക്തമാക്കിയിരുന്നു.