TRENDING:

'രണ്ടാമൂഴം സിനിമ അച്ഛന്റെ സ്വപ്നം'

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരക്കഥ സംബന്ധിച്ച കേസിൽ കോടതി ഉത്തരവിനു മുമ്പ് രണ്ടാമൂഴം സിനിമ എടുക്കുന്നതിനെക്കുറിച്ച് പറയുന്നവർക്ക് കോടതിയലക്ഷ്യം നേരിടേണ്ടി വന്നേക്കാമെന്ന് എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ മകൾ അശ്വതി നായർ. കോടതി തീരുമാനത്തിനു ശേഷം സിനിമ എടുക്കുന്നതാരെന്നും, എങ്ങനെ അവതരിപ്പിക്കുമെന്നും എം.ടി. വാസുദേവൻ നായർ തീരുമാനിക്കും. രണ്ടാമൂഴം സിനിമയാവുകയെന്നത് തന്റെ അച്ഛന്റെ സ്വപ്‌നമാണെന്നും ഇതു സംബന്ധിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്ന കമൻറുകൾക്കും പ്രസ്താവനകൾക്കും മറുപടിയായുള്ള ഫേസ്ബുക് കുറിപ്പിൽ അശ്വതി പറഞ്ഞു. രണ്ടാമൂഴം സംവിധാനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് താൻ മുന്നോട്ടു പോകുന്നുവെന്ന് 'ഒടിയൻ' സംവിധായകൻ ശ്രീകുമാർ മേനോൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞിരുന്നു. രണ്ടാമൂഴം അടുത്ത വർഷം പകുതിയോടെ ആരംഭിക്കാൻ സാധിക്കുമെന്നു കരുതുന്നു. എംടിയുമായുള്ളതു തർക്കമല്ല, തെറ്റിദ്ധാരണ മാത്രമാണ്. സിനിമ നീണ്ടു പോകുന്നതിലെ ആശങ്കയേ അദ്ദേഹത്തിനുള്ളൂവെന്നും ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നു.
advertisement

എം.ടി പിന്നോട്ടില്ല; രണ്ടാമൂഴം കേസിൽ ഉറച്ചുനിൽക്കും

രണ്ടാമൂഴം സിനിമയ്ക്കുള്ള തിരക്കഥ ശ്രീകുമാർ മേനോന് നല്‍കി നാല് വര്‍ഷമായിട്ടും ചിത്രീകരണം ആരംഭിക്കാത്ത ഘട്ടത്തിലായിരുന്നു എം.ടി. കോടതിയെ സമീപിച്ചത്. മൂന്നു വർഷത്തിനുളളിൽ ചിത്രീകരണം ആരംഭിക്കാമെന്നായിരുന്നു കരാർ. കേസ് നൽകിയ ശേഷം മൂന്ന് തവണ സംവിധായകൻ വന്നു കണ്ടുവെങ്കിലും കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നുവെന്ന് എം.ടി പറഞ്ഞു. ഇനി അനുരഞ്ജന ശ്രമങ്ങളൊന്നുമില്ല. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വക്കീലാണ് തീരുമാനിക്കുന്നതെന്നും എം.ടി പറഞ്ഞിരുന്നു.

advertisement

'പടം മോശമായി എന്നല്ല, മാസ് ആയില്ലെന്നാണ് വിമര്‍ശനം': രണ്ടാമൂഴം അടുത്തവർഷം പകുതിയോടെ

ഫേസ്ബുക് പോസ്റ്റിന്റെ മലയാള പരിഭാഷ

" ആരെങ്കിലും രണ്ടാമൂഴം സിനിമയാക്കുന്നത് സംബന്ധിച്ച് ഏതെങ്കിലും തരത്തിൽ സിനിമയുടെ വസ്തുതകളെക്കുറിച്ച്‌ അഭിപ്രായം പറയുകയാണെങ്കിൽ, അവരുടെ സ്വന്തം ഉത്തരവാദിത്തത്തിൽ ആയിരിക്കും കാരണം കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയമായതിനാൽ അത് കോടതിയലക്ഷ്യമായേക്കാം. രണ്ടാമൂഴം എന്റെ അച്ഛന്റെ ഏറ്റവും മികച്ച കലാസൃഷ്‌ടിയാണ്. അതിന്റെ അവകാശത്തെ ചൊല്ലി മറ്റാർക്കും അവകാശവാദമുന്നയിക്കാനാവില്ല. തിരക്കഥ തിരിച്ചു കിട്ടാൻ ഞങ്ങൾ കോടതിയിൽ കേസ് കൊടുത്തിട്ടുണ്ട്. അതിനാണിപ്പോൾ മുൻഗണന. അതിനു ശേഷം, സിനിമ എടുക്കുന്നതാരെന്നും, എങ്ങനെ അവതരിപ്പിക്കുമെന്നും എൻ്റെ അച്ഛൻ ശ്രീ എം.ടി. വാസുദേവൻ നായർ തീരുമാനിക്കും. ഇത് എൻ്റെ അച്ഛന്റെ സ്വപ്നമാണ്. അത് മികച്ച രീതിയിൽ സാക്ഷാത്കരിക്കപ്പെടുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു. ദൈവം ഞങ്ങളോടൊപ്പമുണ്ടാകും," പോസ്റ്റ് അവസാനിക്കുന്നു.

advertisement

വാക്കിനാണ് വില; 'രണ്ടാമൂഴ'ത്തിന് വഴങ്ങാതെ എം.ടി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Film/
'രണ്ടാമൂഴം സിനിമ അച്ഛന്റെ സ്വപ്നം'