കോഴിക്കോട്: രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ആവശ്യപ്പെട്ടുള്ള കേസുമായി മുന്നോട്ട് പോകുമെന്ന് എം.ടി.വാസുദേവന്‍ നായര്‍. അനുരഞ്ജന ശ്രമങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. തന്നെ വന്നു കണ്ട സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടെന്നും എം.ടി പറഞ്ഞു.
രണ്ടാമൂഴം സിനിമയ്ക്കുള്ള തിരക്കഥ തിരികെ ആവശ്യപ്പെട്ടുകൊണ്ടുള്ള കേസ് കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മുൻസിഫ് കോടതി പരിഗണിച്ചത്. എയർ ആൻഡ് എർത്ത് ഫിലിംസ്, സംവിധായകൻ ശ്രീകുമാർ മേനോൻ എന്നിവരെ കക്ഷികളാക്കിയ കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി.
രണ്ടാമൂഴം സിനിമയ്ക്കുള്ള തിരക്കഥ നല്‍കി നാല് വര്‍ഷമാകുമ്പോഴും ചിത്രീകരണം ആരംഭിക്കാത്ത ഘട്ടത്തിലായിരുന്നു എം.ടി.വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചത്. ഇതിനകം മൂന്ന് തവണ സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെ വന്നു കണ്ടുവെങ്കിലും കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നുവെന്ന് എം.ടി പറഞ്ഞു. അദ്ദേഹം മറ്റൊരു സിനിമയുടെ തിരക്കിലാണ്. അനുരഞ്ജന ശ്രമങ്ങളൊന്നുമില്ല. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വക്കീലാണ് തീരുമാനിക്കുന്നതെന്നും എം.ടി. പറഞ്ഞു.
അതേസമയം 1000 കോടി മുതൽ മുടക്കിൽ മഹാഭാരതം സിനിമ നിർമ്മിക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് നിർമ്മാതാവ് ബിആർ ഷെട്ടി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.