TRENDING:

അച്ഛനും അമ്മയ്ക്കും വിവാഹ വാർഷികാശംസകൾ നേർന്ന് മകൾ കല്യാണി

Last Updated:

Daughter wishes Bindu Panicker and Sai Kumar on their wedding anniversary | തുളസിമാലയണിഞ്ഞ അച്ഛനും അമ്മയ്ക്കും നടുവിൽ കല്യാണി എന്ന അരുന്ധതി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തുളസിമാലയണിഞ്ഞ അച്ഛനും അമ്മയ്ക്കും നടുവിൽ കല്യാണി എന്ന അരുന്ധതി. ഇത് വെറുമൊരു ചിത്രമല്ല. കല്യാണിയുടെ അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികമാണ് കഴിഞ്ഞത്. അമ്മ ബിന്ദു പണിക്കരുടെയും അച്ഛൻ സായ് കുമാറിന്റെയും ഓമന മകളായ കല്യാണി ഇരുവർക്കും വിവാഹ വാർഷികാശംസകൾ നേരുകയാണീ ചിത്രത്തിൽ. "അച്ഛനും അമ്മയ്ക്കും വാർഷികാശംസകൾ. നിങ്ങളാണെന്റെ സർവ്വസ്വം. നിങ്ങൾ എനിക്കായി ചെയ്ത ത്യാഗങ്ങൾക്കെല്ലാം ഈ ധന്യ നിമിഷത്തിൽ എനിക്കഭിമാനം തോന്നുന്നു," കല്യാണി ഇൻസ്റ്റാഗ്രാമിൽ കുറിക്കുന്നു.
advertisement

കല്യാണിയുടെ പോസ്റ്റ്

അഭിനയത്തിൽ അമ്മയെക്കാളും ഒട്ടും പിന്നിലല്ല മകൾ. ടിക് ടോക് വിഡിയോകളിലെ സജീവ സാന്നിധ്യമാണ് അരുന്ധതി. ടിക് ടോക് ചെയ്ത് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പോസ്റ്റ് ചെയ്യാറുണ്ട്. കൂടാതെ സായ് കുമാർ മകളുടെ കലാവാസനക്ക് പിന്തുണയുമായി ഒപ്പം നിൽക്കാറുമുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ തട്ടുമ്പുറത്ത് അച്യുതൻ, കോടതി സമക്ഷം ബാലൻ വക്കീൽ എന്നീ ചിത്രങ്ങളിൽ ബിന്ദു പണിക്കർ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. 2003ൽ അരുന്ധതിയുടെ പിതാവ് മരണപ്പെട്ടിരുന്നു. ശേഷം 2009ലായിരുന്നു സായ് കുമാർ-ബിന്ദു പണിക്കർ വിവാഹം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
അച്ഛനും അമ്മയ്ക്കും വിവാഹ വാർഷികാശംസകൾ നേർന്ന് മകൾ കല്യാണി