TRENDING:

Thankam movie | 'ദേവീ നീയേ, വരലക്ഷ്മി നീയേ'; വിനീത് ശ്രീനിവാസൻ നായകനാകുന്ന 'തങ്കം' സിനിമയിൽ നിന്നും ഗാനം പുറത്തിറങ്ങി

Last Updated:

ദേവീ ഭക്തി ഗാനമാണ് പുറത്തിറങ്ങിയിട്ടുള്ളത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഭാവന സ്റുഡിയോസിന്റെ ഏറ്റവും പുതിയ ചിത്രമായ തങ്കത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. അൻവർ അലി രചിച്ച് ബിജിബാൽ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് നജിം അർഷാദാണ്. ഒരു ദേവീ ഭക്തി ഗാനമാണ് പുറത്തിറങ്ങിയിട്ടുള്ളത്.
'തങ്കം'
'തങ്കം'
advertisement

ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി എന്നിവരും നിരവധി മറാത്തി, തമിഴ് താരങ്ങളും വേഷമിടുന്ന ചിത്രം നിർമ്മിക്കുന്നത് ഭാവന സ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ്.

Also read: Thankam | മത്തി ബിരിയാണി കിട്ടുന്ന ഹോട്ടല്‍ തുടങ്ങിയാലോ? ‘തങ്കം’ ഷൂട്ടിങ്ങിനിടെ ബിജു മേനോനും വിനീത് ശ്രീനിവാസനും

ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

advertisement

ആക്ഷന്‍- സുപ്രീം സുന്ദര്‍, ജോളി ബാസ്റ്റിന്‍, കോസ്റ്യൂം ഡിസൈന്‍- മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിനു മണമ്പൂര്‍, സൗണ്ട് മിക്സിങ്- തപസ് നായിക്ക്, കോ പ്രൊഡ്യൂസേഴ്‌സ്- രാജന്‍ തോമസ്, ഉണ്ണിമായ പ്രസാദ്, വി.എഫ്.എക്സ് – എഗ് വൈറ്റ് വി.എഫ്.എക്സ്, ഡി.ഐ. – കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്- ബെന്നി കട്ടപ്പന, ജോസ് വിജയ്, കോ ഡയറക്ടര്‍ പ്രിനീഷ് പ്രഭാകരന്‍. പി.ആര്‍.ഒ.- ആതിര ദില്‍ജിത്ത്. ഭാവനാ റിലീസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Devotional song from the movie Thankam, presented by Vineeth Sreenivasan, is out on YouTube

മലയാളം വാർത്തകൾ/ വാർത്ത/Film/
Thankam movie | 'ദേവീ നീയേ, വരലക്ഷ്മി നീയേ'; വിനീത് ശ്രീനിവാസൻ നായകനാകുന്ന 'തങ്കം' സിനിമയിൽ നിന്നും ഗാനം പുറത്തിറങ്ങി
Open in App
Home
Video
Impact Shorts
Web Stories