TRENDING:

ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന 'ചീനട്രോഫി' വരുന്നു; ചിത്രം ഒക്ടോബറിൽ തിയേറ്ററിലെത്തും

Last Updated:

ഷെഫ് സുരേഷ് പിള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സംവിധായകന്‍ അനില്‍ ലാല്‍ ഒരുക്കുന്ന പുതിയ ചിത്രമായ ‘ചീനട്രോഫി’യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്ത്. ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹൻ, ആഷ്ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവര്‍ ചേര്‍ന്നാണ്. ഷെഫ് സുരേഷ് പിള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഏറെ രസകരമായൊരു കോമഡി എന്റര്‍ടൈനര്‍ ആയിരിക്കും ചിത്രം എന്ന സൂചനയാണ് ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ നല്‍കുന്നത്. ഒക്ടോബർ 6ന് ചിത്രം തിയേറ്ററിൽ എത്തും.
ചീനട്രോഫി
ചീനട്രോഫി
advertisement

ധ്യാന്‍ ശ്രീനിവാസനെക്കൂടാതെ ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ നായിക കെന്റി സിര്‍ദോ, ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍ കുട്ടി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Also read: Asif Ali | ആസിഫ് അലിക്കൊപ്പം പ്രജേഷ് സെൻ; പുതിയ ചിത്രം ‘ ഹൗഡിനി’ ചിത്രീകരണമാരംഭിച്ചു

ചീന ട്രോഫിയുടെ ഛായാഗ്രാഹകൻ സന്തോഷ് ആനിമയും എഡിറ്റര്‍ രഞ്ജൻ എബ്രഹാമുമാണ്. പ്രോജക്ട് ഡിസൈൻ: ബാദുഷ എൻ.എം., സംഗീതം: സൂരജ് സന്തോഷ്, വർക്കി, പശ്ചാത്തലസംഗീതം: വർക്കി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉമേഷ്‌ എസ്. നായർ, കല: അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈൻ: അരുൺ രാമവർമ്മ, മേക്കപ്പ്: അമൽ, സജിത്ത് വിതുര, കോസ്റ്റ്യൂംസ്: ശരണ്യ, ഡിഐ: പൊയറ്റിക് പ്രിസം & പിക്സൽ, കളറിസ്റ്റ്: ശ്രീക് വാരിയർ, ഫൈനല്‍ മിക്സ്: നാക്ക് സ്റ്റുഡിയോ ചെന്നൈ, മിക്സ് എൻജിനീയർ: ടി. ഉദയകുമാർ, പ്രൊഡക്ഷൻ കൺട്രോളർ: സനൂപ്, പിആര്‍ഒ: ആതിര ദിൽജിത്ത്, വാഴൂർ ജോസ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന 'ചീനട്രോഫി' വരുന്നു; ചിത്രം ഒക്ടോബറിൽ തിയേറ്ററിലെത്തും
Open in App
Home
Video
Impact Shorts
Web Stories