ഇന്നലെ വൈകിട്ടാണ് ദിൽ ബേച്ചാരയുടെ ട്രെയിലർ പുറത്തിറങ്ങിയത്. ലോകത്തെമ്പാടുമുള്ള ആരാധകർ ഇതിനകം ട്രെയിലർ ഏറ്റെടുത്തു കഴിഞ്ഞു. റിലീസായി 17 മണിക്കൂറിനുള്ളിൽ 4.5 മില്യൺ ലൈക്കാണ് ഇതുവരെ ട്രെയിലറിന് ലഭിച്ചത്.
അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ, എൻഡ്ഗെയിം എന്നിവയുടെ ട്രെയിലറിനെയാണ് ഇതോടെ സുശാന്തിന്റെ ചിത്രം പിന്നിലാക്കിയിരിക്കുന്നത്. 3.2 മില്യൺ, 2.9 മില്യൺ ലൈക്കുകളാണ് ഇവയ്ക്ക് ലഭിച്ചത്.
2014 ലെ ഹോളിവുഡ് ചിത്രം ദി ഫോൾട്ട് ഇൻ അവർ സ്റ്റാർസിന്റെ റീമേക്കാണ് മുകേഷ് ഛബ്രയുടെ ആദ്യ ചിത്രമായ ദിൽ ബേച്ചാര. ജോൺ ഗ്രീൻ എഴുതിയ പ്രശസ്ത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം.
advertisement
സഞ്ജന സംഘിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. സെയ്ഫ് അലി ഖാൻ അതിഥി വേഷത്തിൽ സിനിമയിൽ എത്തുന്നുണ്ട്. എ ആർ റഹ്മാനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഡിസ്നി ഹോട്സ്റ്റാറിൽ ജുലൈ 24 ന് ചിത്രം പുറത്തിറങ്ങും.