TRENDING:

Dileep in D148 | ദിലീപ് കട്ടപ്പനയിൽ; 'D148' സെക്കൻഡ് ഷെഡ്യൂൾ ആരംഭിച്ചു

Last Updated:

ദിലീപിന്റെ നായികമാരായി നീത പിളള, പ്രണിത സുഭാഷ് എന്നിവർക്ക് പുറമേ മലയാളത്തിലേയും, തമിഴിലേയും വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദിലീപിന്റെ നൂറ്റിനാൽപ്പത്തിയെട്ടാമത്തെ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ കട്ടപ്പനയിലും പരിസരപ്രദശങ്ങളിലുമായി ആരംഭിച്ചു. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ്. രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം അൻപതിലധികം ദിവസം നീണ്ടുനിൽക്കുന്ന ഷെഡ്യൂളോടെ ചിത്രീകരണം പൂർത്തിയാക്കും. ഈ ഷെഡ്യൂൾ ഒരു വ്യത്യസ്ത കാലഘട്ടമായിട്ടാണ് ചിത്രീകരിക്കുകയെന്ന് രചയിതാവും സംവിധായകനുമായ രതീഷ് രഘുനന്ദൻ പറഞ്ഞു.
D148
D148
advertisement

ദിലീപിന്റെ നായികമാരായി നീത പിളള, പ്രണിത സുഭാഷ് എന്നിവർക്ക് പുറമേ മലയാളത്തിലേയും, തമിഴിലേയും വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ. ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ,സ്മിനു, എന്നിവരും കൂടാതെ തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവർക്ക് പുറമേ അൻപതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും ചിത്രത്തിൽ അഭിനയിക്കുന്നു.

advertisement

അഞ്ഞൂറോളം ജൂനിയർ ആർട്ടിസ്റ്റ്സുകളുമായി കോട്ടയം സി.എം.എസ്. കോളേജിൽ ജനുവരി 28ന് ചിത്രീകരണം തുടങ്ങിയ ചിത്രം, ഈരാറ്റുപേട്ട, പൂഞ്ഞാർ, കാഞ്ഞിരപ്പളളി, കൂട്ടിക്കൽ, കുട്ടിക്കാനം, പീരുമേട് എന്നിവടങ്ങളിലിയി മാർച്ച് എട്ടിനാണ് ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയത്.

Also read: ‘ഗുരുവായൂർ അമ്പലനടയിൽ’ നായികമാരാകാൻ നിഖിലയും അനശ്വരയും; ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ കഴിഞ്ഞു

ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ തെന്നിന്ത്യയിലെ പ്രഗത്ഭരായ നാല് ഫൈറ്റ് മാസ്റ്റേഴ്സ് (രാജശേഖരൻ, സ്റ്റണ്ട് ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി) സംഘട്ടന രംഗങ്ങൾ ഒരുക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

advertisement

രണ്ടാം ഷെഡ്യൂളിലെ ചില സുപ്രധാന രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി കട്ടപ്പനയ്ക്കടുത്ത് രണ്ടരയേക്കർ സ്ഥലത്ത് ആർട്ട് ഡയറക്ടർ മനു ജഗത് വൻ സെറ്റാണ് ഒരുക്കുന്നത്. ആയിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ അണിനിരക്കുന്ന ചില രംഗങ്ങൾ പതിനഞ്ച് ദിവസങ്ങൾ കൊണ്ട് ഈ സെറ്റിലായിരിക്കും ചിത്രീകരിക്കും. ഇടുക്കിയിലെ വിവിധ പ്രദേശങ്ങളിലായി അൻപത് ദിവസത്തെ ഷൂട്ടാണ് രണ്ടാം ഷെഡ്യൂളിൽ പ്ലാൻ ചെയ്തിട്ടുള്ളത്.

ഛായാഗ്രഹണം- മനോജ് പിള്ള, എഡിറ്റർ- ശ്യാം ശശിധരൻ, ഗാനരചന- ബി.ടി. അനിൽ കുമാർ, സംഗീതം- വില്യം ഫ്രാൻസിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- സുജിത് ജെ. നായർ, പ്രൊജക്ട് ഡിസൈനർ- സജിത് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ- മോഹൻ ‘അമൃത’, സൗണ്ട് ഡിസൈനർ- ഗണേഷ് മാരാർ, മിക്സിംഗ് -ശ്രീജേഷ് നായർ, കലാസംവിധാനം- മനു ജഗത്, മേക്കപ്പ്-റോഷൻ, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ, സ്റ്റണ്ട്-രാജശേഖർ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി; പ്രോജക്ട് ഹെഡ്- സുമിത്ത് ബി.പി., ചീഫ് അസോസിയേറ്റ് ഡയറക്ടർ- മനേഷ് ബാലകൃഷ്ണൻ,

advertisement

വിഎഫ്എക്സ്- എഗ്ഗ് വൈറ്റ്, സ്റ്റിൽസ്- ശാലു പേയാട്, ഡിസൈൻ-അഡ്സോഫ്ആഡ്സ്, വിതരണം- ഡ്രീം ബിഗ് ഫിലിംസ്. ചിത്രത്തിന്റെ ടൈറ്റിൽ ഉടൻ പ്രഖ്യാപിക്കും. പി.ആർ.ഒ. – എ.എസ്. ദിനേശ്.

മലയാളം വാർത്തകൾ/ വാർത്ത/Film/
Dileep in D148 | ദിലീപ് കട്ടപ്പനയിൽ; 'D148' സെക്കൻഡ് ഷെഡ്യൂൾ ആരംഭിച്ചു
Open in App
Home
Video
Impact Shorts
Web Stories