TRENDING:

Voice of Sathyanathan | എന്നാൽപ്പിന്നെ ജൂലൈയിൽ കാണാം; 'വോയിസ് ഓഫ് സത്യനാഥനിൽ' ദിലീപും ജോജുവും നേർക്കുനേർ

Last Updated:

'വോയിസ് ഓഫ് സത്യനാഥന്റെ' സെക്കന്റ് ടീസർ പുറത്തിറങ്ങി. ഒപ്പം ചിത്രത്തിന്റെ റിലീസ് ഡേറ്റും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാളത്തിന്റെ ഹിറ്റ് കൂട്ടുകെട്ടായ ദിലീപ്-റാഫി (Dilee- Rafi movie) ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘വോയിസ് ഓഫ് സത്യനാഥന്റെ’ (Voice of Sathyanathan) സെക്കന്റ് ടീസർ പുറത്തിറങ്ങി. അതോടൊപ്പം ചിത്രത്തിന്റെ റിലീസ് ഡേറ്റും പുറത്തു വിട്ടു. ചിത്രം ജൂലൈ 14ന് തിയെറ്ററുകളിലെത്തും. വളരെ രസകരമായ ഒരു കുടുംബ ചിത്രമായിട്ടാണ് റാഫി ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
വോയിസ് ഓഫ് സത്യനാഥൻ
വോയിസ് ഓഫ് സത്യനാഥൻ
advertisement

ഫസ്റ്റ് ലുക്ക് പോസ്റ്ററിലും ആദ്യ ടീസറിലും ഒരുപാട് പുതുമകൾ നിറച്ചുകൊണ്ടായിരുന്നു വോയ്‌സ് ഓഫ് സത്യനാഥന്റെ തുടക്കം. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും പെൻ & പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ എൻ.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് സംവിധായകൻ റാഫി തന്നെയാണ്.

advertisement

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ, ടു കൺട്രീസ് എന്നീ ഹിറ്റ് ചിത്രങ്ങൾ ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് ഒന്നിക്കുന്ന സിനിമ കൂടിയാണിത്. ജോജു ജോർജ്ജും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു. അതോടൊപ്പം അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലെ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആൻ്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി. നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ എന്നിവരും വേഷമിടുന്നു. കൂടാതെ അനുശ്രീ അതിഥിതാരമായി എത്തുന്നു എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്.

advertisement

Also read: Voice of Sathyanathan | ദിലീപിന്റെ ‘വോയിസ് ഓഫ് സത്യനാഥൻ’ മോഷൻ പോസ്റ്റർ; ചിത്രത്തിൽ അതിഥി വേഷത്തിൽ ഈ താരം

മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം ജിതിൻ സ്റ്റാനിലസ്. സംഗീതം- ജസ്റ്റിൻ വർഗീസ്‌, എഡിറ്റർ- ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം. ബാവ, പ്രൊഡക്‌ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, മേക്കപ്പ്- റോണെക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ- മുബീൻ എം റാഫി, സ്റ്റിൽസ്- ഷാലു പേയാട്, ഡിസൈൻ- ടെൻ പോയിന്റ്, പി.ആർ.ഒ. – എ.എസ്. ദിനേശ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A Malayalam movie starring actor Dileep is releasing in theatres after a long time with ‘Voice of Sathyanathan’ hitting big screens on July 14, 2023. Made as a family thriller, actor Joju George has an equally important role in the film. Anusree dons a cameo

മലയാളം വാർത്തകൾ/ വാർത്ത/Film/
Voice of Sathyanathan | എന്നാൽപ്പിന്നെ ജൂലൈയിൽ കാണാം; 'വോയിസ് ഓഫ് സത്യനാഥനിൽ' ദിലീപും ജോജുവും നേർക്കുനേർ
Open in App
Home
Video
Impact Shorts
Web Stories