TRENDING:

'ഒ.ബേബി' : രഞ്ജൻ പ്രമോദിന്റെ തിരക്കഥ, നായകനും നിർമാതാവുമായി ദിലീഷ് പോത്തൻ

Last Updated:

ത്രില്ലർ സ്വഭാവത്തിൽ ഉള്ള ചിത്രമാണ് എന്നാണ് പോസ്റ്റർ നൽകുന്ന സൂചന

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
‘രക്ഷാധികാരി ബൈജു’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രഞ്ജൻ പ്രമോദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ഒ
advertisement

ബേബി’യിൽ നായകനും നിർമാതാവുമായ ദിലീഷ് പോത്തൻ. രഞ്ജൻ പ്രമോദും, ദിലീഷ് പോത്തനും കൈ കോർക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേക. രഞ്ജൻ പ്രമോദ് തന്നെയാണ് സംവിധായകനും.

മുഖ്യധാര മലയാളസിനിമയിലെ എക്കാലത്തെയും ഹിറ്റ്‌ ചിത്രങ്ങൾ സമ്മാനിച്ച ഇരുവരും ആദ്യമായിട്ടാണ് ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. ഒരു ത്രില്ലർ സ്വഭാവത്തിൽ ഉള്ള ചിത്രമാണ് എന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

ഒരേ സമയം കലാമൂല്യത്തിനും പ്രേക്ഷക പിന്തുണയിലും മുൻപന്തിയിൽ നിൽക്കുന്ന ചിത്രങ്ങളുടെ ഭാഗമായ ഇരുവരുടെയും കൂട്ടുകെട്ടിനെ വളരെ ആവേശത്തോടെയാണ് സിനിമ പ്രേമികൾ നോക്കി കാണുന്നത്.

advertisement

Also read: Gouri Kishan | ‘നല്ല മത്തിപൊരിച്ച മണം’; 96ലെ ജാനു ഗൗരി കിഷൻ മലയാള ഗാനം പാടുന്നു

ദിലീഷ് പോത്തനൊപ്പം രഘുനാഥ്‌ പലേരി, ഹാനിയ നസീഫ,നടൻ എം ജി സോമന്റെ മകനായ സജി സോമൻ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്ണൻ, വിഷ്ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദിലീഷ് പോത്തൻ, അഭിഷേക് ശശിധരൻ, പ്രമോദ് തേവർപള്ളി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

advertisement

അരുൺ ചാലിൽ ക്യാമറ നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ സംജിത്ത് മുഹമ്മദാണ്.

വരുൺ കൃഷ്ണ, പ്രണവ് ദാസ് ചേർന്ന് ഗാനങ്ങൾക്ക് ഈണം നൽകുന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്തിയത് ലിജിൻ ബാംബിനോ. സൗണ്ട് ഡിസൈൻ: ഷമീർ അഹമ്മദ്, എക്‌സിക്യുട്ടിവ് പ്രൊഡ്യൂസർ: രാഹുൽ മേനോൻ, കലാസംവിധാനം: ലിജിനേഷ്, മേക്കപ്പ്: നരസിംഹ സ്വാമി, വസ്ത്രാലങ്കാരം: ഫെമിന ജബ്ബാർ, ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്ടർ സിദ്ധിക്ക് ഹൈദർ, അഡിഷണൽ ക്യാമറ: ഏ കെ മനോജ്‌. സംഘട്ടനം: ഉണ്ണി പെരുമാൾ. പോസ്റ്റർ ഡിസൈൻ ഓൾഡ് മോങ്ക്. ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
'ഒ.ബേബി' : രഞ്ജൻ പ്രമോദിന്റെ തിരക്കഥ, നായകനും നിർമാതാവുമായി ദിലീഷ് പോത്തൻ
Open in App
Home
Video
Impact Shorts
Web Stories