ചടങ്ങിൽ താരങ്ങളായ രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ, അലൻസിയർ, ഡയറക്ടർ ബ്ലെസ്സി, വിജയ് ബാബു തുടങ്ങിയവർ പങ്കെടുത്തു.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ, സജീവ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സിദ്ദിഖ്, അലൻസിയർ, ചിന്നു ചാന്ദിനി, അൻസിൽ പള്ളുരുത്തി, കാർത്തിക് ശങ്കർ, ഹാരിസ് തുടങ്ങിയ പ്രധാന താരങ്ങൾക്കൊപ്പം പതിനേഴോളം പുതുമുഖ താരങ്ങളും അഭിനയിക്കുന്നു.
Also read: Kannur Squad | ജോർജ് മാർട്ടിനും കൂട്ടരും എത്തുന്നു; മമ്മൂട്ടിയുടെ ‘കണ്ണൂർ സ്‌ക്വാഡ്’ റിലീസ് തിയതി
advertisement
സസ്പെൻസ് മിസ്റ്ററി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ പ്രവീൺ വിശ്വനാഥ്, സംജാദ് എന്നിവർ ചേർന്ന് എഴുതുന്നു. മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് മഞ്ജുഷ രാധാകൃഷ്ണനാണ് ‘ഗോള’ത്തിന്റെ വസ്ത്രാലങ്കാരം നിർവഹിക്കുന്നത്.
‘ഇരട്ട’യിലൂടെ ശ്രദ്ധേനായ വിജയ് കൃഷ്ണൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും എബി സാൽവിൻ തോമസ് നിർവഹിക്കുന്നു. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ഉദയ് രാമചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ- ജിനു പി.കെ.,കലാ സംവിധാനം- നിമേഷ് താനൂർ, മേക്കപ്പ്- രഞ്ജിത്ത് മണാലിപറമ്പിൽ, കാസ്റ്റിംഗ് ഡയറക്ടർ- ആക്ടർ ബിനോയ് നമ്പാല, സ്റ്റിൽസ് – ജസ്റ്റിൻ വർഗീസ്, ശബ്ദമിശ്രണം- വിഷ്ണു ഗോവിന്ദ്.
വൈക്കം, എറണാകുളം ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയാകുന്ന ‘ഗോളം’ ജനുവരി 26ന് തിയറ്ററുകളിലെത്തും. പി.ആർ.ഒ.- എ.എസ്. ദിനേശ്.