അഞ്ചാം പാതിരയുടെ അതേ ടീം തന്നെയാണ് ആറാം പാതിരയിലും ഒന്നിക്കുന്നത്. 'അന്‍വര്‍ ഹുസൈന്‍ പുതിയ ഒരു നിഗൂഢതയിലേക്ക് കാലെടുത്ത് വെക്കുന്നു. ആറാം പാതിരാ..ത്രില്ലര്‍ രൂപം കൊള്ളുന്നത് ആവേശത്തോടെ നോക്കിയിരിക്കുകയാണ്' എന്നാണ് സംവിധായകന്‍ പോസ്റ്റർ പങ്കുവെച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
അൻവർ ഹുസൈൻ പുതിയ ഒരു നിഗൂഢതയിലേക്ക് കാലെടുത്ത് വെക്കുന്നു..!! A new case, a new mystery is unfolding..!! ആറാം പാതിരാ ❤❤ #aarampathiraa. Super Excited to watch this thriller taking shape..!! 😊😊advertisement
Posted by Midhun Manuel Thomas on Sunday, January 10, 2021
അഞ്ചാം പാതിരയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന സൂചനകള്‍ സംവിധായകനും കുഞ്ചാക്കോ ബോബനും നേരത്തെ നല്‍കിയിരുന്നു. ഈ വര്‍ഷം തന്നെ ചിത്രം തീയറ്ററിലെത്തും.
കുഞ്ചാക്കോ ബോബൻ തന്നെയാണ് ലീഡ് റോളിൽ എത്തുന്നതെന്ന് പോസ്റ്ററിൽ നിന്ന് വ്യക്തമാണ്. ചിത്രത്തിൽ അൻവർ ഹുസൈൻ എന്ന ക്രിമിനോളജിസ്റ്റിന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ എത്തിയത്. ആഷിഖ് ഉസ്മാനാണ് നിർമാണം. ഛായാഗ്രഹണം ഷൈജു ഖാലിദ് നിർവഹിക്കും.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 10, 2021 8:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
പുതിയ വർഷത്തിൽ പുതിയ കേസുമായി അൻവർ ഹുസൈൻ; 'ആറാം പാതിര' പ്രഖ്യാപിച്ച് അഞ്ചാം പാതിര സംവിധായകൻ