സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം തമിഴ്‌നാട്ടിലെ കാരൈക്കുടിയിൽ ആണ് ഇപ്പോൾ പുരോഗമിക്കുന്നത്. ദുൽഖറിനൊപ്പം വലിയ താര നിരയാണ് ചിത്രത്തിലുള്ളത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത'.
ദേശീയ തലത്തിൽ വിജയ ചിത്രങ്ങളുടെ ഭാഗമായ സീ സ്റ്റുഡിയോസ് നിർമ്മാണ പങ്കാളികളായി വേഫേറെർ ഫിലിംസിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചതിൽ മലയാളത്തിൽ നല്ല സിനിമകൾ എത്തിക്കുന്നതിന് കാരണമാകുമെന്നും, പാൻ ഇന്ത്യൻ താരമായ ദുൽഖർ സൽമാനോടൊപ്പവും അഭിലാഷ് ജോഷിയോടും ടീമിനുമൊപ്പം ആദ്യ മലയാള ചിത്രത്തിൽ പങ്കാളിയാകുന്നതിലുള്ള സന്തോഷവും സീ സ്റ്റുഡിയോസ് സൗത്ത് മൂവീസ് ഹെഡ് അക്ഷയ് കെജ്‌രിവാൾ അറിയിച്ചു.
രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് 'കിംഗ് ഓഫ് കൊത്ത' പറയുന്നത്. ഛായാഗ്രഹണം; നിമിഷ് രവി, സ്ക്രിപ്റ്റ്: അഭിലാഷ് എൻ. ചന്ദ്രൻ, എഡിറ്റർ: ശ്യാം ശശിധരൻ, മേക്കപ്പ്: റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, സ്റ്റിൽ: ഷുഹൈബ് എസ്.ബി.കെ., പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ.
കിംഗ് ഓഫ് കൊത്തയിൽ ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ സംഗീതം നിർവഹിക്കുന്നു. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി രാജശേഖറാണ്. പാൻ ഇന്ത്യൻ തലത്തിൽ വിജയിച്ച കണ്ണും കണ്ണും കൊള്ളയടിത്താൽ, കുറുപ്പ്, സീതാറാം, ചുപ്പ് എന്നീ സിനിമകൾക്ക് ശേഷം ദുൽഖർ നായകനാകുന്ന കിംഗ് ഓഫ് കൊത്ത സമാനതകളില്ലാത്ത കാഴ്ചാനുഭൂതി സിനിമാ പ്രേമികൾക്ക് സമ്മാനിക്കുമെന്ന് അണിയറക്കാർ പറയുന്നു. പി.ആർ.ഒ.- പ്രതീഷ് ശേഖർ.
Summary: First look of Dulquer Salmaan from King of Kotha has been released. 'This film is a homecoming in so many ways. I’m back to Malayalam after a gap. I join hands with the first person I called my friend @abhilash_joshiy ! It’s his debut film but brings with him a decade of experience in brand films and cinema. Another first is that we are partnering with @zeestudiosofficial in what is their maiden association in the Malayalam Film Industry!, the actor captioned his post