കവർ പേജിനു വേണ്ടിയുള്ള ഫോട്ടോഷൂട്ട് ദുബായിൽ വെച്ചായിരുന്നു. സ്വപ്നസാക്ഷാത്കാരം എന്നാണ് കവർ ചിത്രത്തെക്കുറിച്ച് നടൻ പ്രതികരിച്ചത്. “ബക്കറ്റ് ലിസ്റ്റിലെ ഒരു വലിയ സ്വപ്നം ഞാൻ സാക്ഷാത്കരിച്ചു. ടോപ്പ് ഗിയർ ഇന്ത്യയുടെ മൂന്നാം വാർഷിക ലക്കത്തിന്റെ കവറിൽ എന്നെ ഫീച്ചർ ചെയ്തു,” മാഗസിന് നന്ദി പറഞ്ഞുകൊണ്ട് തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ദുൽഖർ സൽമാൻ കുറിച്ചു. ഓഡി ആർ എസ് ഇ-ട്രോൺ ജിറ്റി കാറിന് ഒപ്പം ദുൽഖർ നിൽക്കുന്ന ചിത്രമാണ് കവറിൽ.
advertisement
സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദുൽഖറിന്റെ ചിത്രീകരണം പൂർത്തിയായ ചിത്രം. ‘കിംഗ് ഓഫ് കൊത്ത’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. സംവിധായകൻ ടിനു പാപ്പച്ചനൊപ്പമുള്ള സിനിമയാണ് ദുൽഖറിന്റെ അടുത്ത ചിത്രമായി പ്രഖ്യാപിച്ചിട്ടുള്ളത്.
Summary: Dulquer Salmaan gets featured in the cover of Top Gear magazine, India. He is the first Malayali to be spotted there
