ഇൻസ്റ്റാഗ്രാമിൽ ദുൽഖർ പങ്കിട്ട കുറിപ്പിലെ വാചകങ്ങൾ ഇങ്ങനെ: “ഇതിഹാസ ചിത്രത്തിന്റെ ഒന്നാം വാർഷികം. ഓരോ ദിവസവും ഞാൻ ലോകത്തിന്റെ ഏത് ഭാഗത്തേക്ക് പോയാലും, ഈ സിനിമയോടുള്ള സ്നേഹം പങ്കിടുന്ന ആളുകളെ ഞാൻ കണ്ടുമുട്ടുന്നു. ഇതിനു ഭാഷാഭേദമില്ല. ഇത്തരം സിനിമകൾ കണ്ടെത്തുന്നത് തന്നെ ഒരു അനുഗ്രഹമാണ്,” എന്ന് ദുൽഖർ.
ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രത്തിന് ദുൽഖർ സൽമാൻ സംവിധായകനോടുള്ള നന്ദി അറിയിച്ചു. “റാമിനെ എനിക്ക് തന്നതിന് നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നിങ്ങളുടെ അചഞ്ചലമായ അഭിനിവേശത്തിനും വിശ്വാസത്തിനും, ഈ സ്വപ്നം വലിയ സ്‌ക്രീനിലേക്ക് കൊണ്ടുവരാനുള്ള നിസ്വാർത്ഥ സ്നേഹത്തിനും, നിങ്ങളുടെ ഹൃദയത്തിൽ നിന്നും ഇത് എഴുതിയതിനും, ഇതൊരു ഇതിഹാസ കഥയാക്കാൻ നിങ്ങളുടെ ആത്മാവിനെ നൽകിയതിനും” ദുൽഖർ സൽമാൻ കൂട്ടിച്ചേർത്തു.
Summary: Actor Dulquer Salmaan pens heartfelt note as Sita Ramam turns a year old