TRENDING:

രക്തം ചിന്തുന്ന 'ചാവേർ'; ചാക്കോച്ചനും പെപ്പേ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ട് ദുൽഖർ സൽമാൻ

Last Updated:

അജഗജാന്തരത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാവേർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ് (പെപ്പെ), അർജുൻ അശോകൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചാവേർ സിനിമയുടെ ടീസർ പുറത്തിറങ്ങി. ദുൽഖർ സൽമാനാണ് തന്റെ സോഷ്യൽമീഡിയ അക്കൗണ്ടിലൂടെ ടീസർ ഔദ്യോഗികമായി പുറത്തുവിട്ടത്. അടിമുടി സസ്പെൻസ് നിറച്ചാണ് ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസർ എത്തിയിരിക്കുന്നത്.
advertisement

അജഗജാന്തരത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാവേർ. നേരത്തേ, തിയേറ്ററുകളിൽ പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. നടനും സംവിധായകനുമായ ജോയ് മാത്യുവാണ് ചാവേറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജിയോ എബ്രാഹം, ബിനു സെബാസ്റ്റ്യന്‍.

Also Read- റിലീസ് ഫെബ്രുവരിയിൽ; ജോജു ജോർജ് ചിത്രം ‘ഇരട്ട’ തിയേറ്ററുകളിലേക്ക്

ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക്‌ പോസ്റ്ററും ശ്രദ്ധേയമായിരുന്നു. പൃഥ്വിരാജ് സുകുമാരൻ, ജയസൂര്യ, ആസിഫ് അലി, ടൊവിനോ തോമസ്, അജു വർഗീസ്, ഉണ്ണി മുകുന്ദൻ, പ്രണവ് മോഹൻലാൽ, നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂർ എന്നിവരായിരുന്നു പോസ്റ്റർ പുറത്തിറക്കിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ടിനുവിന്‍റെ മുൻ ചിത്രങ്ങളേക്കാൾ വ്യത്യസ്തമായ, ത്രില്ലർ സ്വഭാവമുള്ള ചിത്രമായിരിക്കും ചാവേർ. തിങ്കളാഴ്ച നിശ്ചയം’ എന്ന സിനിമയിൽ മികച്ച അഭിനയം കാഴ്ചവെച്ച മനോജ്‌, സജിൻ, അനുരൂപ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Film/
രക്തം ചിന്തുന്ന 'ചാവേർ'; ചാക്കോച്ചനും പെപ്പേ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ട് ദുൽഖർ സൽമാൻ
Open in App
Home
Video
Impact Shorts
Web Stories