Iratta movie | റിലീസ് ഫെബ്രുവരിയിൽ; ജോജു ജോർജ് ചിത്രം 'ഇരട്ട' തിയേറ്ററുകളിലേക്ക്

Last Updated:

വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ജോർജ്ജ് ഈ ചിത്രത്തിൽ എത്തുന്നത്

ജോജു ജോർജ്
ജോജു ജോർജ്
ജോജു ജോർജ്ജ് (Joju George) ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന ‘ഇരട്ടയുടെ’ (Iratta movie) റിലീസ് തിയതി പുറത്തു വിട്ടു. ചിത്രം ഫെബ്രുവരി 3ന് ചിത്രം തിയെറ്ററുകളിൽ എത്തും. നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച ജോജു ജോര്‍ജിന്‍റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ‘ഇരട്ട’ നിർമ്മിക്കുന്നത്. നവാഗതനായ രോഹിത് എം.ജി. കൃഷ്‍ണനാണ് ഇരട്ടയുടെ സംവിധായകൻ.
വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ജോർജ്ജ് ഈ ചിത്രത്തിൽ എത്തുന്നത്. നിരവധി സസ്പെൻസുകൾ ട്വിസ്റ്റുകളും ഒക്കെ ചേർന്ന പോലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയിട്ടാണ് ഇരട്ട അണിയിച്ചൊരുക്കുന്നത്. തെന്നിന്ത്യൻ താരം അഞ്ജലിയാണ് ചിത്രത്തിൽ നായികയായിൽ എത്തുന്നത്.
ശ്രിന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം, കിച്ചു ടെല്ലസ്, ശ്രുതി ജയൻ, ത്രേസ്യാമ്മ ചേച്ചി, ജയിംസ് എലിയ, ജിത്തു അഷ്റഫ്, മനോജ്, ശരത് സഭ, ഷെബിൻ ബെൻസൻ എന്നിവരാണ് ‘ഇരട്ട’യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
advertisement
സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി.ഒ.പി. ഹിറ്റ്‌ ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയാണ് സംഗീത സംവിധാനം. വരികൾ അൻവർ അലി. മനു ആന്റണിയാണ് ചിത്രത്തിന്റെ എഡിറ്റർ. ആർട്ട്- ദിലീപ് നാഥ്‌, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോനെക്സ്, സംഘട്ടനം- കെ. രാജശേഖർ, മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ, പി.ആർ.ഒ.- പ്രതീഷ് ശേഖർ.
Summary: Joju George plays twin cops in the movie Iratta, a first in his career. Now the movie is geared up for a release in February 2023. Release date has just been announced. Anjali is playing the leading lady
മലയാളം വാർത്തകൾ/ വാർത്ത/Film/
Iratta movie | റിലീസ് ഫെബ്രുവരിയിൽ; ജോജു ജോർജ് ചിത്രം 'ഇരട്ട' തിയേറ്ററുകളിലേക്ക്
Next Article
advertisement
യു.പി.ഐ. പ്രവർത്തിച്ചില്ല; പണമടയ്ക്കാത്ത യാത്രികന്റെ വാച്ച് പിടിച്ചുവാങ്ങി സമോസ വിൽപ്പനക്കാരൻ; വീഡിയോ
യു.പി.ഐ. പ്രവർത്തിച്ചില്ല; പണമടയ്ക്കാത്ത യാത്രികന്റെ വാച്ച് പിടിച്ചുവാങ്ങി സമോസ വിൽപ്പനക്കാരൻ; വീഡിയോ
  • ജബൽപൂർ റെയിൽവേ സ്റ്റേഷനിൽ UPI പണമടയ്ക്കൽ പരാജയമായതിനെ തുടർന്ന് സമോസ വിൽപ്പനക്കാരൻ യാത്രക്കാരന്റെ വാച്ച് പിടിച്ചു.

  • യാത്രക്കാരന്റെ വാച്ച് പിടിച്ചുവാങ്ങിയ സംഭവത്തിൽ RPF വിൽപ്പനക്കാരനെ അറസ്റ്റ് ചെയ്തു, ലൈസൻസ് റദ്ദാക്കുന്നു.

  • യാത്രക്കാരുടെ സുരക്ഷ പ്രഥമ പരിഗണനയാണെന്നും ഇത്തരം പെരുമാറ്റങ്ങൾ അനുവദിക്കില്ലെന്നും റെയിൽവേ അധികൃതർ.

View All
advertisement