TRENDING:

ഫാന്റസിയും സാഹസികതയും ചേർന്നൊരു ചിത്രം; 'എലൂബ്' ജനുവരിയിൽ തുടങ്ങും

Last Updated:

അമാനുഷിക കഴിവുകൾ അപ്രതീക്ഷിതമായി ലഭ്യമാവുന്ന നായകന്റെ കഥ പറയുന്ന, ഒരു സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് 'എലൂബ്'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഫാന്റസിയും സാഹസികതയും ചേർത്ത് അന്താരാഷ്ട്ര നിലവാരത്തിൽ തയാറെടുക്കുന്ന സയൻസ് ഫിക്ഷൻ ചിത്രമാണ് ‘എലൂബ്’. ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2024 ഡിസംബറിൽ തിയെറ്ററുകളിലെത്തുന്നു. വിനോദവും ഫാന്റസിയും സാഹസികതയും നിറഞ്ഞ, അമാനുഷിക കഴിവുകൾ അപ്രതീക്ഷിതമായി ലഭ്യമാവുന്ന നായകന്റെ കഥ പറയുന്ന, ഒരു സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ‘എലൂബ്’.
എലൂബ്
എലൂബ്
advertisement

നവാഗതനായ ജിം സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലെ പുതിയ പ്രൊഡക്ഷൻ കമ്പനിയായ വിസ്റ്റാൽ സ്റ്റുഡിയോസാണ് നിർമ്മിക്കുന്നത്. സംവിധായകന്റെ കഥക്ക് മാജിത് യോർദനും ലുഖ്മാനും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഊട്ടി, ഓഷ്യ, ഡൽഹി,എന്നിവിടങ്ങൾ പ്രധാന ലൊക്കേഷനുകളായെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും. പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ച ഈ ചിത്രത്തിന്റെ കാസ്റ്റിംഗ് വിവരങ്ങൾ ഉടൻ പുറത്തു വിടുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

Also read: അപർണ ബാലമുരളി ഗായികയാവുന്ന ചിത്രം; ലാലു അലക്സിന്റെ ‘ഇമ്പം’

advertisement

ലോക പ്രശസ്ത ജാപ്പനീസ് സംഗീത സംവിധായകനായ യൂകി ഹയാഷിയാണ് ചിത്രത്തിനായി സംഗീതം പകരുന്നത്. ‘My Hero Academia’, ‘Pokemon’, ‘One Piece Film: Gold’ എന്നീ ആനിമെകൾക്ക് സംഗീതം നൽകിയ യൂകി ഹയാഷി ആദ്യമായി മലയാളത്തിൽ സംഗീതം ഒരുക്കുന്ന ഇന്ത്യൻ സിനിമ എന്ന വലിയ പ്രത്യേകത ചിത്രത്തിനുണ്ട്. പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും ‘എലൂബ്’ സമ്മാനിക്കുക.

‘അതിരൻ’, ‘സൂഫിയും സുജാതയും’, ‘ടീച്ചർ’ എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അനു മൂത്തേടത്ത് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ‘ഫിലിപ്സ് ആന്റ് ദ മങ്കിപെൻ’, ‘കമ്മാര സംഭവം’, ‘ഹോം’, ‘വിലായത്ത് ബുദ്ധ’ എന്നീ സിനിമകൾ ചെയ്ത ബംഗ്ലാൻ ആണ് പ്രൊഡക്ഷൻ ഡിസൈനർ.

advertisement

ലൈൻ പ്രൊഡ്യൂസർ- ഷാജി കാവനാട്ട്.

മേക്കപ്പ്- റോഷൻ രാജഗോപാൽ, വസ്ത്രാലങ്കാരം- അഫ്സൽ മുഹമ്മദ് സാലീ, കളറിംങ്- റെഡ് ചില്ലീസ്കളർ, കളറിസ്റ്റ്- മക്കരാണ്ട് സുർത്തെ, എക്യുപ്മെന്റ് എൻജിനിയർ- ചന്ദ്രകാന്ത് മാധവൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സുധർമ്മൻ വള്ളിക്കുന്ന്, പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോടൂത്ത്സ്,പി.ആർ.ഒ. – എ.എസ്. ദിനേശ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Malayalam cinema is embracing science fiction yet again with Eloob, a movie expected to start rolling in January 2024

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
ഫാന്റസിയും സാഹസികതയും ചേർന്നൊരു ചിത്രം; 'എലൂബ്' ജനുവരിയിൽ തുടങ്ങും
Open in App
Home
Video
Impact Shorts
Web Stories