TRENDING:

സിംഗിൾ ലെൻസ്, 10 ഷോട്ടുകൾ; പരീക്ഷണ ചിത്രമായ 'ഇരുട്ടുമല താഴ്‌വാരം' റിലീസിനൊരുങ്ങുന്നു

Last Updated:

വയനാടിന്റെ പശ്ചാത്തലത്തിൽ കുടിയേറ്റ കര്‍ഷകരായ രണ്ട് ക്രിസ്ത്യന്‍ കുടുംബങ്ങളുടെ ആത്മബന്ധത്തിന്റെ കഥയാണ് സിനിമ പറയുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സിംഗിള്‍ ലെന്‍സില്‍ പ്രധാനമായും പത്തു ഷോട്ടുകളിലായി ചിത്രീകരിച്ച  പരീക്ഷണ ചിത്രം ഇരുട്ടുമല താഴ്‌വാരം പ്രദർശനത്തിന് തയ്യാറായി.വയനാടിന്റെ പശ്ചാത്തലത്തിൽ കുടിയേറ്റ കര്‍ഷകരായ രണ്ട് ക്രിസ്ത്യന്‍ കുടുംബങ്ങളുടെ ആത്മബന്ധത്തിന്റെ കഥയാണ് സിനിമ പറയുന്നത്.  അടുത്തടുത്ത വീടുകളിൽ താമസിക്കുന്ന റോബിൻ – റോയ് എന്നീ രണ്ടു സുഹൃത്തുക്കളാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. റോബിൻ വിവാഹിതനും ഒരു പെൺകുട്ടിയുടെ അച്ഛനുമാണ്. റോയ് അമ്മക്കൊപ്പമാണ് താമസിക്കുന്നത്. റോയ് വിവാഹം ആലോചിക്കുന്ന പെൺകുട്ടികളെല്ലാം പല കാരണങ്ങൾ കൊണ്ടു മരിച്ചുപോകുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം റോബിനും പ്രശ്നങ്ങൾ ആണ്. ഒരു ദിവസം ഇരുവരും കാട്ടിൽ കെണിവെച്ചു മുയലിനെ പിടിക്കാൻ പോകുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ഇരുട്ടുമല താഴ്‌വാരം എന്ന സിനിമ. “ഇതൊരു റിയൽ ലൈഫ് സ്റ്റോറി ആണ്. ഞങ്ങൾ അത് എവിടെയും എഴുതി കാണിച്ചിട്ടില്ല, കാരണം ഈ സിനിമ പറയുന്ന  ഭീകരത എല്ലാ മനുഷ്യർക്കും കണക്ട് ആകുന്നതാണ്. അതിനു പ്രത്യേകിച്ചു ഒരു സംഭവം ചൂണ്ടികാണിക്കേണ്ടതില്ല,” സംവിധായകൻ പറഞ്ഞു.
advertisement

35mm സിംഗിൾ ലെൻസിലാണ് സിനിമ മുഴുവനായും ചിത്രീകരിച്ചിരിക്കുന്നത്. ദൈർഖ്യമുള്ള 10 ഷോട്ടുകളാണ് സിനിമയിലുള്ളത്. വയനാട്ടിലെ ചിങ്ങേരി മലയിലും പരിസരത്തുമാണ് സിനിമ ചിത്രീകരിച്ചത്. സമീപവാസികളായ പുതുമുഖങ്ങൾ തന്നെയാണ് സിനിമയിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത് എന്നതും പ്രത്യേകതയാണ്.

മാധ്യമപ്രവർത്തകനായിരുന്ന ബോധിപ്രകാശ് ആണ് സിനമ തിരക്കഥ എഴുതി എഡിറ്റിങ്ങും സംവിധാനവും ചെയ്തിരിക്കുന്നത്.

ഓര്‍ഗാനിക്ക് മേക്കേഴ്‌സ്  എന്ന കൂട്ടായ്മയാണ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. 15ദിവസം കൊണ്ട്  ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ പുതുമുഖങ്ങളായ അജേഷ്, എബിന്‍, സുമേഷ് മോഹന്‍, വിപിന്‍ ജോസ്, ലിഖിന്‍ ദാസ്, കമല, അജിത, ശരണ്യ, ഡി.കെ. വയനാട്, രജീഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ഒരു ആടും രണ്ട് മുയലുകളും സിനിമയിലെ സുപ്രധാന കഥാപാത്രങ്ങളാണ്.

advertisement

സിനിമക്ക് നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ സെലക്ഷൻ കിട്ടിയിട്ടുണ്ട്. ഫെസ്റ്റിവൽ റണ്ണിന് ശേഷം സിനിമ ഡിസംബറിൽ ഒടിടി റിലീസ് ചെയ്യും. കഴിഞ്ഞ ദിവസം തൃശ്ശൂരിൽ നടന്ന പ്രിവ്യൂ ഷോയിൽ മികച്ച അഭിപ്രായമാണ് സിനിമക്ക് കിട്ടിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചിത്രത്തിന്റെ ഛായാഗ്രഹണം ബിബിന്‍ ബേബിയാണ്. നിര്‍മ്മാണം – ഓര്‍ഗാനിക് മേക്കേഴ്‌സ്, ആര്‍ട്ട്, മേക്കപ്പ് – സുമേഷ് മോഹന്‍, ക്രിയേറ്റീവ് ഹെഡ് – വിപിന്‍ ജോസ്, സൗണ്ട് എന്‍ജിനീയര്‍ – റിച്ചാര്‍ഡ്,കളറിസ്റ്റ് – നീലേഷ്, പിആര്‍ഒ – സുനിത സുനിൽ, ചീഫ്  അസോസിയേറ്റ് – ജോമിറ്റ് ജോയ്, പ്രൊഡക്ഷൻ കൺട്രോളർ – രജീഷ് തക്കാളി, പ്രൊജക്റ്റ്‌ ഡിസൈനർ – വിനു വേലായുധൻ, പ്രൊജക്റ്റ്‌ മാനേജർ – ലിഖിൻ ദാസ്, പ്രൊഡക്ഷൻ അസിസ്റ്റന്റ് – സായി കണ്ണൻ, അസിസ്റ്റന്റ് ഡയറക്ടർസ് – സഫ്വാൻ, അർജുൻ, അർഷിദ്, പ്രൊഡക്ഷൻ സപ്പോർട്ട് – മധു അപ്പാട്, സ്റ്റിൽ ഫോട്ടോഗ്രഫി – രാജേഷ് കമ്പളക്കാട്, ബോധി, ഫെസ്റ്റിവല്‍ മീഡിയ അഡ്വൈസർ – ജിജേഷ്, ഫെസ്റ്റിവല്‍ പാർട്ണർ – ഫിലിംഫ്രീവെ, പബ്ലിസിറ്റി ഡിസൈനര്‍ – ബോധി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
സിംഗിൾ ലെൻസ്, 10 ഷോട്ടുകൾ; പരീക്ഷണ ചിത്രമായ 'ഇരുട്ടുമല താഴ്‌വാരം' റിലീസിനൊരുങ്ങുന്നു
Open in App
Home
Video
Impact Shorts
Web Stories