TRENDING:

100 Years of RSS | RSSന്റെ 100 വർഷ ചരിത്രം പറയുന്ന സിനിമയുമായി പ്രിയദർശൻ ഉൾപ്പെടെ ആറ് സംവിധായകർ; 'വൺ നേഷൻ' വരുന്നു

Last Updated:

പ്രിയദർശൻ, വിവേക് രഞ്ജൻ അഗ്നിഹോത്രി ഉൾപ്പെടെ ആറ് സംവിധായകരാണ് ചിത്രം സംവിധാനം ചെയ്യുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാഷ്ട്രീയ സ്വയംസേവക് സംഘ് അഥവാ RSSന്റെ 100 വർഷത്തെ ചരിത്രം പറയുന്ന ചിത്രവുമായി ‘വൺ നേഷൻ’ (One Nation) എന്ന സിനിമ ഒരുങ്ങുന്നു. പ്രിയദർശൻ, വിവേക് രഞ്ജൻ അഗ്നിഹോത്രി ഉൾപ്പെടെ ആറ് സംവിധായകരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്തോളജി രൂപത്തിൽ പുറത്തിറങ്ങാനാണ് സാധ്യത. സിനിമയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. RSSകുപ്പായത്തിൽ മുഖം തരാതെ തിരഞ്ഞു നിൽക്കുന്ന ഒരാളുടെ ചിത്രമാണ് ഫസ്റ്റ് ലുക്ക്.
വൺ നേഷൻ
വൺ നേഷൻ
advertisement

ഇക്കൊല്ലം ജനുവരിയിൽ വിവേക് രഞ്ജൻ അഗ്നിഹോത്രിയാണ് ഇങ്ങനെയൊരു ചിത്രം വരുന്ന വിവരം ട്വീറ്റിലൂടെ വെളിപ്പെടുത്തിയത്. ശേഷം ചില ദേശീയ മാധ്യമങ്ങളുടെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളിൽ മോഹൻലാൽ, കങ്കണ റണൗത്ത് എന്നിവർ കാസ്റ്റിന്റെ ഭാഗമാകും എന്നും പരാമർശമുണ്ടായി. ഇതിൽ സ്ഥിരീകരണം ലഭ്യമല്ല.

‘കശ്മീർ ഫയൽസ്’ എന്ന സിനിമ സംവിധാനം ചെയ്ത വിവേക് രഞ്ജൻ അഗ്നിഹോത്രി ഏറെ വിവാദം നേരിട്ടിരുന്നു.

RSSന്റെ സ്ഥാപകദിനവുമായി ബന്ധപ്പെട്ടാണ് ചിത്രം ഒരുങ്ങുക എന്ന് ട്രേഡ് അനലിസ്റ്റ് തരൺ ആദർശിന്റെ ട്വീറ്റിൽ പറയുന്നു.

advertisement

ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി, ജോൺ മാത്യു മാത്തൻ, മജു ബൊഹാര, സഞ്ജയ് പുരൺ സിംഗ് ചൗഹാൻ എന്നിവരാണ് ഈ പ്രജക്ടിലെ മറ്റു സംവിധായകർ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Priyadarshan, Vivek Ranjan Agnihotri and four others are making ‘One Nation’ a movie on 100 years of RSS on the sidelines of its centennial foundation day. The news was confirmed by industry trade analyst Taran Adarsh in a post on micro-blogging platform X 

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
100 Years of RSS | RSSന്റെ 100 വർഷ ചരിത്രം പറയുന്ന സിനിമയുമായി പ്രിയദർശൻ ഉൾപ്പെടെ ആറ് സംവിധായകർ; 'വൺ നേഷൻ' വരുന്നു
Open in App
Home
Video
Impact Shorts
Web Stories