TRENDING:

LGM movie | എം.എസ്. ധോണി നിർമിക്കുന്ന തമിഴിലെ കന്നിചിത്രം; 'എൽ.ജി.എം.' ഫസ്റ്റ് ലുക്ക് പോസ്റ്റർ

Last Updated:

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ധോണി തന്നെയാണ് തന്റെ ഫേസ്ബുക്ക് അ‌ക്കൗണ്ടിലൂടെ പങ്കുവെച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ധോണി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ എം.എസ്. ധോണിയുടെയും (M.S. Dhoni) ഭാര്യ സാക്ഷി ധോണിയുടെയും (Sakshi Dhoni) കന്നി നിർമാണ ചിത്രമായ ‘എൽ.ജി.എം.നായി’ (Lets Get Married – LGM) തമിഴ് സിനിമാ ലോകം കാത്തിരിപ്പിലാണ്.
LGM
LGM
advertisement

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ധോണി തന്നെയാണ് തന്റെ ഫേസ്ബുക്ക് അ‌ക്കൗണ്ടിലൂടെ പങ്കുവെച്ചത്. രമേശ് തമിഴ് മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ നിർമാതാവായ വിജയ് ഹസിഗയുടെ വാക്കുകൾ ഇങ്ങനെ “ഷൂട്ടിങ്ങിന്റെ അവസാന ഷെഡ്യൂൾ എത്തി നിൽക്കുന്നു. ഉടൻ തന്നെ പോസ്റ്റ് പ്രൊഡക്ഷനിലേക്ക് നീങ്ങും. തമിഴ് ഇൻഡസ്ട്രിയിലേക്കുള്ള സുന്ദരമായ വരവിന് തുടക്കം കുറിക്കുന്നത് ചിത്രമാണ്. ഇതുവരെയുള്ള അനുഭവങ്ങൾ മനോഹരമായിരുന്നു.”

advertisement

ക്രിയേറ്റിവ് പ്രൊഡ്യുസർ പ്രിയാൻഷു ചോപ്രയുടെ വാക്കുകൾ ഇങ്ങനെ “ചിത്രത്തിൽ നിരവധി സർപ്രൈസ് എലമെന്റ്സുണ്ട്. ചിത്രത്തിന്റെ കാസ്റ്റും ക്രുവും അത്രമേൽ പ്രഗത്ഭരാണ്. അവരുടെ കഴിവിന്റെ പരമാവധി സിനിമയ്ക്കായി ഓരോരുത്തരും പുറത്തെടുക്കുന്നുണ്ട്. സന്തോഷത്തോടെയുള്ള ഷൂട്ടിങ്ങ് പ്രോസസിലൂടെയാണ് ഞങ്ങൾ കടന്ന് പോകുന്നത്”.

ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടെയിനറായ ‘എൽ.ജി.എം’ൽ ഹരീഷ് കല്യാൺ, നാദിയ, ഇവാന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ യോഗി ബാബു, മിർച്ചി വിജയ് തുടങ്ങിയവരും ചിത്രത്തിന്റെ പ്രധാന ഭാഗമാകുന്നു. സംവിധായകൻ രമേശ് തമിഴ്മണി തന്നെയാണ് ചിത്രത്തിന് സംഗീതം നൽകുന്നതും. പി.ആർ.ഒ. – ശബരി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
LGM movie | എം.എസ്. ധോണി നിർമിക്കുന്ന തമിഴിലെ കന്നിചിത്രം; 'എൽ.ജി.എം.' ഫസ്റ്റ് ലുക്ക് പോസ്റ്റർ
Open in App
Home
Video
Impact Shorts
Web Stories