മാത്രമല്ല, റോളിലും അത്യന്തം വെല്ലുവിളി നിറഞ്ഞിട്ടുണ്ട്. കൊറിയൻ ത്രില്ലർ സിനിമ 'ബ്ലൈൻഡിന്റെ' ചുവടുപിടിച്ചുള്ള ചിത്രമാണ് ഇതെന്നും റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ അന്ധയായ യുവതിയുടെ വേഷമാകും നായിക നയൻതാര കൈകാര്യം ചെയ്യുക. ഫസ്റ്റ് ലുക്കിലും ഇത് പ്രകടമാണ്. കാഴ്ച വൈകല്യമുള്ള ആൾക്കാർ വായിക്കുന്ന ബ്രെയ്ൽ ലിപിയിൽ കുറിച്ചിരിക്കുന്ന ഒരു കടലാസ്സു കഷണവും കാണാം.
2019 ഡിസംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. 2020 വേനൽക്കാലത്ത് ചിത്രം റിലീസ് ചെയ്യാനായിരുന്നു പ്ലാൻ. കോവിഡ് പ്രതിസന്ധിയിൽ ഷൂട്ടിംഗ് പാതിവഴിയിൽ നിലച്ചു.
advertisement
ക്രിമിനൽ പശ്ചാത്തലമുള്ള ഒരു സംഘത്തിനെ അന്വേഷിച്ചിറങ്ങുന്ന യുവതിയെയാണ് നയൻതാര അവതരിപ്പിക്കുക.
'നെട്രിക്കൺ' എന്ന പേരിൽ 1981ൽ റിലീസായ രജനികാന്ത് ചിത്രമുണ്ട്. മൂന്നാം കണ്ണ് എന്നാണ് ഈ വാക്കിന്റെ അർത്ഥം. ആദ്യകാല ചിത്രത്തിന്റെ തലക്കെട്ട് ഉപയോഗിക്കാൻ അനുവദിച്ചതെന്ന് രജനികാന്തിനും കവിതാലയയ്ക്കും വിഗ്നേഷ് ശിവൻ നന്ദി അറിയിച്ചിട്ടുണ്ട്. ഗിരീഷ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഗണേഷ് ജി. ലോറൻസ് കിഷോറാണ് എഡിറ്റിംഗ്.
കൂടാതെ നയൻതാര 'ലവ്, ആക്ഷൻ, ഡ്രാമയ്ക്കു' ശേഷം ഒരു മലയാള ചിത്രത്തിൽ കൂടി വേഷമിടുന്ന. എഡിറ്റർ അപ്പു ഭട്ടതിരി സംവിധായകനാവുന്ന 'നിഴൽ' എന്ന സിനിമയിൽ നയൻസ് കുഞ്ചാക്കോ ബോബന്റെ നായികയാവും. നയന്‍താരയ്ക്കൊപ്പം ആദ്യമായാണ് കുഞ്ചാക്കോ ബോബൻ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എസ്. സഞ്ജീവാണ് ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.