TRENDING:

Bhavana in Hunt | ഭാവന വേഷമിടുന്ന ഷാജി കൈലാസ് ചിത്രം; 'ഹണ്ട്' ഫസ്റ്റ് ലുക്ക്

Last Updated:

ക്യാംപസിലെ പി.ജി. റസിഡൻ്റ് ഡോ. കീർത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിൻ്റെ ചുരുളഴിയുന്നതിലൂടെയാണ് ചിത്രത്തിൻ്റെ കഥാവികസനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഷാജി കൈലാസ് (Shaji Kailas) സംവിധാനം ചെയ്യുന്ന ‘ഹണ്ട്’ (Hunt movie) എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ പൃഥ്വിരാജിൻ്റെ ഫെയ്സ് ബുക്ക് പേജിലൂടെ പുറത്തുവിട്ടു. വളരെ കൗതുകമുള്ള ലുക്കോടെയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. പ്രധാന നടിയായ ഭാവനയുടെ (Bhavana) വ്യത്യസ്ഥമായ ലുക്കാണ് ചേർത്തിരിക്കുന്നത്. പൂർണ്ണമായും ഹൊറർ ത്രില്ലറായ ഈ ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ട് പുരോഗമിക്കുന്നു. ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ. രാധാകൃഷ്ണനാണ് നിർമാണം.
advertisement

ക്യാംപസിലെ പി.ജി. റസിഡൻ്റ് ഡോ. കീർത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിൻ്റെ ചുരുളഴിയുന്നതിലൂടെയാണ് ചിത്രത്തിൻ്റെ കഥാവികസനം. തുടക്കം മുതൽ അവസാനം വരേയും പ്രേഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് ഷാജി കൈലാസ് ‘ഹണ്ട്’ അവതരിപ്പിക്കുന്നത്.

ഭവനയാണ് ഡോ. കീർത്തിയെ അവതരിപ്പിക്കുന്നത്. സ്ത്രീകഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയാണ്. അതിഥി രവിയുടെ ഡോ.സാറ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്.

advertisement

അജ്മൽ അമീർ, രാഹുൽ മാധവ്, അനു മോഹൻ, രൺജി പണിക്കർ, ചന്തു നാഥ്, ജി. സുരേഷ് കുമാർ, നന്ദു ലാൽ, ഡെയ്ൻ ഡേവിഡ്, വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ദിവ്യാ നായർ, സോനു എന്നിവരും പ്രധാന താരങ്ങളാണ്.

രചന – നിഖിൽ എസ്. ആനന്ദ്, ഹരി നാരായണൻ, സന്തോഷ് വർമ്മ എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു. ജാക്സൺ ജോൺസൺ ഛായാഗ്രഹണവും അജാസ് മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.

advertisement

കലാസംവിധാനം – ബോബൻ, മേക്കപ്പ് – പി.വി. ശങ്കർ, കോസ്റ്റ്യം – ഡിസൈൻ- ലിജി പ്രേമൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – മനു സുധാകർ, ഓഫീസ് നിർവ്വഹണം – ദില്ലി ഗോപൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി; പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു ജെ., പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ്- ഹരി തിരുമല.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: With two back-to-back films planned for 2023, Bhavana is making a splash in Malayalam cinema. Actor Prithviraj Sukumaran posted the first look poster for the Hunt, which is being directed by Shaji Kailas

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Bhavana in Hunt | ഭാവന വേഷമിടുന്ന ഷാജി കൈലാസ് ചിത്രം; 'ഹണ്ട്' ഫസ്റ്റ് ലുക്ക്
Open in App
Home
Video
Impact Shorts
Web Stories