TRENDING:

വേറിട്ട താരനിരയും പുതുമകളുമായി 'തീ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

Last Updated:

First look poster of the movie Thee is here | അനിൽ വി. നാഗേന്ദ്രൻ കഥ, തിരക്കഥ, ഗാനങ്ങൾ എന്നിവ രചിച്ച് സംവിധാനം ചെയ്യുന്ന സിനിമയാണ് 'തീ'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പൊതുവിലുള്ള താരസങ്കല്പങ്ങളെ അപ്പാടെ മാറ്റി മറിച്ചുകൊണ്ട് പുതുമയാർന്ന പരീക്ഷണങ്ങളും ത്രസിപ്പിക്കുന്ന പുത്തൻ രസക്കൂട്ടുകളും ഗാനങ്ങളുമായി അനിൽ വി. നാഗേന്ദ്രൻ കഥ, തിരക്കഥ, ഗാനങ്ങൾ എന്നിവ രചിച്ച് സംവിധാനം ചെയ്യുന്ന 'തീ' എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ചലച്ചിത്ര നടൻ ഇന്ദ്രൻസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
'തീ' പോസ്റ്റർ
'തീ' പോസ്റ്റർ
advertisement

യൂ ക്രിയേഷൻസും വിശാരദ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അസാധാരണമായ ഒരു പ്രണയകഥയയോടൊപ്പം ഉദ്വേഗജനകമായ സാഹസിക സംഘട്ടനരംഗങ്ങളും ഹൃദ്യമായ ഗാനരംഗങ്ങളും കരളലിയിപ്പിക്കുന്ന വൈകാരിക മുഹൂർത്തങ്ങളും ദൃശ്യവൽക്കരിക്കുന്നു.

അഭിനേതാക്കളെന്ന നിലയിൽ ദേശീയ പുരസ്കാരം നേടിയ സമുദ്രക്കനിയും സുരഭിലക്ഷ്മിയേയും മലയാള സിനിമയിൽ നായികാനായകന്മാരായി അവതരിപ്പിച്ച അനിൽ വി. നാഗേന്ദ്രൻ തന്റെ പുതിയ ചിത്രത്തിലൂടെ നായകനായി യുവ എം.എൽ.എ. മുഹമ്മദ് മുഹ്സ്സിനെയും, നായികയായി സാഗരയെയും അവതരിപ്പിക്കുന്നു.

'വസന്തത്തിന്റെ കനൽവഴികളിൽ' എന്ന ചിത്രത്തിൽ സമുദ്രക്കനിക്കൊപ്പം നായകവേഷം ചെയ്ത ഋതേഷ് വില്ലനാകുന്നു. അന്താരാഷ്ട്രശൃംഖലകളുള്ള അധോലോക നായകനായി വിസ്മയപ്പെടുത്തുന്ന ഗെറ്റപ്പിൽ ഇന്ദ്രൻസും എത്തുന്നു.

advertisement

പ്രേംകുമാർ, വിനുമോഹൻ, രമേഷ് പിഷാരടി, അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം, പ്രസാദ് കണ്ണൻ, വി.കെ. ബൈജു, പയ്യൻസ് ജയകുമാർ, ജോസഫ് വിൽസൺ, കോബ്ര രാജേഷ്, സോണിയ മൽഹാർ, രശ്മി അനിൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതിനു പുറമെ വിവിധ മേഖലകളിലെ പ്രമുഖരും വേഷങ്ങളുമായി ചിത്രത്തിലെത്തുന്നുണ്ട്.

കെ. സുരേഷ് കുറുപ്പ്, എക്സ് എം.പി. കെ. സോമപ്രസാദ് എം.പി., സി.ആർ. മഹേഷ് എം.എൽ.എ., അരനൂറ്റാണ്ടിലധികമായി നാടകരംഗത്ത് രംഗകലയുടെ ആചാര്യനായി വിരാജിക്കുന്ന ആർട്ടിസ്റ്റ് സുജാതൻ, പിന്നണിഗായകൻ ഉണ്ണി മേനോൻ, ജീവകാരുണ്യരംഗത്ത് ശ്രദ്ധേയനായ നാസർ മാനു, സാഹസികന്നെന്ന നിലയിൽ ലോകറെക്കോർഡ് ജേതാവായ ഡോൾഫിൻ രതീഷ്, ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് സൂസൻ കോടി തുടങ്ങിയവരെല്ലാം ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തുന്നു.

advertisement

എട്ട് സംഗീത സംവിധായകരുമായി സംഗീതരംഗത്ത് വ്യത്യസ്തത സൃഷ്ടിച്ച 'വസന്തത്തിന്റെ കനൽവഴികളിൽ' പോലെ തന്നെ മനോഹരമായ ഏട്ട് ഗാനങ്ങൾ ഈ ചിത്രത്തിലുമുണ്ട്. ജോസഫ്, അഞ്ചൽ ഉദയകുമാർ, സി.ജെ. കുട്ടപ്പൻ, അനിൽ വി. നാഗേന്ദ്രൻ എന്നിവർ ഈണമിട്ട ഗാനങ്ങൾ ഉണ്ണി മേനോൻ, ശ്രീകാന്ത്, സി.ജെ. കുട്ടപ്പൻ, പി.കെ. മേദിനി, ആർ.കെ.രാംദാസ്, രജ ജോസഫ്, കലാഭവൻ സാബു, മണക്കാട് ഗോപൻ, റെജി കെ.പപ്പു സോണിയ, ശുഭ, കെ.എസ്. പിയ, നിമിഷ സലിം (എം.എസ്. ബാബുരാജിന്റെ ചെറുമകൾ), അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം തുടങ്ങിയവർ ആലപിക്കുന്നു.

advertisement

അഞ്ചൽ ഉദയകുമാർ പശ്ചാത്തലസംഗീതം ഒരുക്കുന്നു. ദേശീയതലത്തിൽ ശ്രദ്ധേയനായ ക്യാമറാമാൻ കവിയരശിന്റെ നേതൃത്വത്തിലാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കാർത്തികേയൻ, എഡിറ്റിംഗ്- ജോഷി എ.എസ്, കല- കെ. കൃഷ്ണൻകുട്ടി, മേക്കപ്പ്-ലാൽ കരമന, വസ്ത്രാലങ്കാരം-ശ്രീജിത്ത് കുമാരപുരം, സംഘട്ടനം- ബ്രൂസ്‌ലി രാജേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- മുരളി നെട്ടാത്ത്, അസിസ്റ്റന്റ് ഡയറക്ടർ-സുധീഷ് കീച്ചേരി, സൗണ്ട് ഡിസൈനർ- എൻ. ഹരികുമാർ, വിഷ്വൽ എഫക്ട്സ്- മുരുകേഷ് വരൺ, പ്രൊഡക്ഷൻ കൺട്രോളർ-മലയമാൻ,

കുറ്റിപ്പുറം, തവനൂർ, ആലപ്പുഴ, കരുനാഗപ്പള്ളി, തെന്മല, പൊന്മുടി, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ 'തീ' ഉടൻ പ്രദർശനത്തിനെത്തും. വാർത്താ പ്രചരണം-എ എസ് ദിനേശ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
വേറിട്ട താരനിരയും പുതുമകളുമായി 'തീ' ഫസ്റ്റ് ലുക്ക് പോസ്റ്റർ
Open in App
Home
Video
Impact Shorts
Web Stories