TRENDING:

വാലൻന്റൈൻ ദിനത്തിൽ ജനിച്ച സുന്ദരിയുടെ ഓർമ്മയ്ക്ക്

Last Updated:

മധുബാല ജനിച്ച ദിവസം കൂടിയാണ് വാലൻന്റൈൻ ദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംതാസ് ജഹാൻ ദേഹാൽവി എന്ന് പറഞ്ഞാൽ ആരും ഒരു പക്ഷെ അറിയില്ലായിരിക്കും. എന്നാൽ മധുബാലയെ നമുക്കറിയാം. ലോകത്തെമ്പാടുമുള്ള ആരാധകരുടെ ഹൃദയത്തിൽ അവർ നൃത്തം ചെയ്തു. ഒടുവിൽ അകാലത്തിൽ പൊലിഞ്ഞ മധുബാലയെ ഓർക്കാൻ പ്രത്യേകിച്ച് കാരണം എന്തെന്ന് ചോദിച്ചാൽ, അവർ ജനിച്ച ദിവസം കൂടിയാണ് വാലൻന്റൈൻ ദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14. 50 വർഷം പിന്നിട്ടിട്ടും, മരണത്തിന് ആ വ്യക്തി പ്രഭാവത്തെ ജനമനസ്സുകളിൽ നിന്നും കെടുത്താൻ ആയിട്ടില്ല.
advertisement

11 മക്കളുള്ള കുടുംബത്തിലെ അഞ്ചാമത്തെ കുട്ടിയായാണ് മധുബാലയുടെ ജനനം. ബഹുത് ദിൻ ഹുവേയുടെ സെറ്റിലാണ് ആദ്യമായി അവർക്ക് ഹൃദ്രോഗമുള്ള കാര്യം തിരിച്ചറിയപ്പെടുന്നത്. പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്ന പതിവില്ലായിരുന്നു മധുബാലക്ക്. കർക്കശക്കാരനായ പിതാവും ഹീറോകൾക്കോ, നിർമ്മാതാക്കൾക്കോ, മാധ്യമങ്ങൾക്കോ പരിചിതനല്ലായിരുന്നു. പക്ഷെ ആ ഹൃദയം കീഴടക്കിയത് ദിലീപ് കുമാറായിരുന്നു. എന്നാൽ മധുബാലയുടെ പിതാവും ദിലീപ് കുമാറും തമ്മിലുള്ള പ്രശ്നങ്ങൾ അവരുടെ ബന്ധം അറ്റു പോകാൻ ഇട വരുത്തി. ശേഷം ഏറ്റവും വലിയ ഹിറ്റായ മുഗൾ ഇ ആസാമിന്‌ ശേഷം കിഷോർ കുമാറുമായി വിവാഹിതയായി. അപ്പോൾ അവർക്കു പ്രായം വെറും 27 വയസ്സ്.

advertisement

വിവാഹ ശേഷം ഭർത്താവ് അവരെ ലണ്ടനിലേക്ക് കൊണ്ട് പോയെങ്കിലും ഒരു ശസ്ത്രക്രിയ താങ്ങാനും വേണ്ട ശേഷി ആ ഹൃദയത്തിനുണ്ടായിരുന്നില്ല. പിന്നീട് ഒൻപതു വർഷങ്ങൾ കൂടി അവർ ജീവിച്ചിരുന്നു, പഴയ മധുബാലയുടെ ഒരു നിഴൽ മാത്രമായി അവർ ശേഷിച്ചു. 23 ഫെബ്രുവരി 1969ൽ 36-ാം വയസ്സിൽ യാത്രയാകുമ്പോൾ അവസാന ചിത്രം ചാലക് ചിത്രീകരണം പൂർത്തിയായിരുന്നില്ല. മധുവിന്റെ ജീവിതം പോലെ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
വാലൻന്റൈൻ ദിനത്തിൽ ജനിച്ച സുന്ദരിയുടെ ഓർമ്മയ്ക്ക്