TRENDING:

'ബോള്‍ഡ് സീനുകള്‍ ചെയ്യുന്നതില്‍ ആശങ്കയുണ്ടായിരുന്നില്ല'; നെറ്റ്ഫ്ലിക്സ് സീരിസ് റാണാ നായിഡുവിലെ രംഗത്തെക്കുറിച്ച് ഗൗരവ് ചോപ്ര

Last Updated:

ട്രാൻസ്‌ജെൻഡർ കഥാപാത്രം അവതരിപ്പിക്കാൻ ട്രാൻസ് വിഭാഗത്തിൽ നിന്നുള്ളയാളെ തന്നെ തെരഞ്ഞെടുത്തതിന്റെ പേരിൽ നിരവധി പേരാണ് റാണാ നായിഡു സീരിസിനെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: ഈയടുത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയായ നെറ്റ്ഫ്‌ളിക്‌സ് സീരിസാണ് റാണാ നായിഡു (Rana Naidu). ലൈംഗികത പ്രകടമാക്കുന്ന ചില രംഗങ്ങൾ, വയലൻസ് എന്നിവയാലും സീരീസ് പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു.
ഗൗരവ് ചോപ്ര
ഗൗരവ് ചോപ്ര
advertisement

പ്രിൻസ് റെഡ്ഡിയെന്ന കഥാപാത്രത്തെയാണ് ഗൗരവ് ചോപ്ര സീരിസിൽ ചെയ്തിരിക്കുന്നത്. ട്രാൻസ്‌ജെൻഡർ നടിയായ സിയ മലേസി അവതരിപ്പിച്ച ചാന്ദ്‌നി എന്ന കഥാപാത്രവുമായുള്ള ഇന്റിമേറ്റ് രംഗങ്ങളും സീരിസിലുണ്ടായിരുന്നു. പ്രിൻസിന്റെ സെക്ഷ്വാലിറ്റിയെപ്പറ്റി സൂചന നൽകുന്ന രംഗങ്ങളും സീരിസിലുണ്ട്. അത്തരം ബോൾഡ് രംഗങ്ങൾ ചെയ്യുന്നതിൽ തനിക്ക് യാതൊരു ആശങ്കയുമില്ലായിരുന്നുവെന്ന് ഗൗരവ് ന്യൂസ് 18ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

”അത് വളരെ ബോൾഡായ തീരുമാനമായിരുന്നുവെന്ന് എനിക്കറിയാമായിരുന്നു. എന്തിനോടെങ്കിലും യെസ് പറഞ്ഞാൽ അതിലേക്ക് പൂർണ്ണമായി അർപ്പിക്കുന്ന പ്രകൃതമാണ് എന്റേത്. പിന്നെ അതേപ്പറ്റി ആലോചിച്ച് വിഷമിക്കുകയോ പിന്മാറുകയോ ചെയ്യാറില്ല. സത്യത്തിൽ ഇതിലെ ചില സീക്വൻസുകൾ ഞാനും നിർദ്ദേശിച്ചിരുന്നു. ചില സീനുകൾ ചെയ്യുന്നത് എന്നെ ബാധിക്കുമെന്നോ എനിക്ക് നല്ലതായി മാറുമെന്നോ ഞാൻ കരുതുന്നില്ല. പ്രേക്ഷകർക്ക് മനസ്സിലാകുന്ന തരത്തിൽ, സീരിസിന്റെ മൊത്തത്തിലുള്ള പെർഫോർമൻസിനെ ബാധിക്കുന്നതാണെങ്കിൽ അത് തീർച്ചയായും ഞാൻ ചെയ്യും,’ ഗൗരവ് പറഞ്ഞു.

advertisement

Also read: കിംഗ് ഓഫ് കൊത്തക്ക് ശേഷം ദുൽഖർ സൽമാൻ-ടിനു പാപ്പച്ചൻ ബിഗ് ബഡ്ജറ്റ് ചിത്രം; ഷൂട്ടിംഗ് അടുത്തവർഷം തുടങ്ങും

“ഇന്റിമേറ്റ് രംഗങ്ങൾ നിരാശപ്പെടുത്തുന്ന രീതിയിലാകരുത് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. സർഗ്ഗാത്മക കാരണങ്ങളാലാണ് അത്തരം സീനുകൾ ഉണ്ടാകുന്നത്,” ഗൗരവ് പറഞ്ഞു.

ട്രാൻസ്‌ജെൻഡർ കഥാപാത്രം അവതരിപ്പിക്കാൻ ട്രാൻസ് വിഭാഗത്തിൽ നിന്നുള്ളയാളെ തന്നെ തെരഞ്ഞെടുത്തതിന്റെ പേരിൽ നിരവധി പേരാണ് റാണാ നായിഡു സീരിസിനെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്.

advertisement

“കാഴ്ചപ്പാടുകൾ വ്യക്തിയധിഷ്ടിതമാണ്. ഓരോ വ്യക്തികളിലും ഓരോ കാഴ്ചപ്പാടുകളാണ്. പ്രേക്ഷകരും വ്യത്യസ്തമായ രീതിയിലാണ് ഓരോ സീനും വീക്ഷിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം മറ്റൊരു മനുഷ്യനെ വ്യത്യസ്തമായി കാണാത്ത ഒരു വേഷം മാത്രമാണ് ഞാൻ ചെയ്തത്. മറ്റേയാൾ എന്താണെന്നും ആരാണെന്നും വീക്ഷിക്കുന്ന കഥാപാത്രമാണ് എന്റേത്. എന്നോട് ക്ഷമിക്കണം. ഞാൻ കുറച്ച് ആക്രമണോത്സുകനായി എന്ന് പറഞ്ഞുകൊണ്ടാണ് അയാൾ ആ സീൻ ആരംഭിക്കുന്നത് തന്നെ. നിങ്ങൾ നിങ്ങളായി ഇരിക്കൂവെന്നും അയാൾ പറയുന്നുണ്ട്. കരൺ അൻഷുമാൻ വളരെ ഭംഗിയായി എഴുതിയ വരികളാണത്,’ ഗൗരവ് പറഞ്ഞു.

advertisement

” ഇതൊരു ഗ്ലാമറസ് റോൾ മാത്രമായിരുന്നില്ല. അധികാരത്തെയും അധികാരകേന്ദ്രങ്ങളെയും പറ്റിയുള്ള കഥയാണ്. ഈ കഥാപാത്രം ചെയ്യാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. എനിക്ക് എന്റെ പണി നന്നായി അറിയാമെന്ന് ഇനി ജനങ്ങളോട് ധൈര്യമായി പറയാം,’ ഗൗരവ് പറഞ്ഞു.

ജനങ്ങൾ വീണ്ടും വീണ്ടും കാണേണ്ട സീരീസാണിതെന്നും അദ്ദേഹം പറഞ്ഞു. ആദ്യ കാഴ്ച്ചയിൽ കാണാൻ കഴിയാത്ത കാര്യങ്ങൾ വീണ്ടും കാണുമ്പോൾ മനസിലായേക്കാം. സാമൂഹിക പ്രാധാന്യമുള്ള ഒരുപാട് കാര്യങ്ങളാണ് സീരീസ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Film/
'ബോള്‍ഡ് സീനുകള്‍ ചെയ്യുന്നതില്‍ ആശങ്കയുണ്ടായിരുന്നില്ല'; നെറ്റ്ഫ്ലിക്സ് സീരിസ് റാണാ നായിഡുവിലെ രംഗത്തെക്കുറിച്ച് ഗൗരവ് ചോപ്ര
Open in App
Home
Video
Impact Shorts
Web Stories