1980 മുതൽ ഇന്ത്യൻ സമാന്തര സിനിമയുടെ വക്താവായ ഘോഷ് വിവിധ വിഭാഗങ്ങളിലായി 17 ദേശീയ ചലച്ചിത്ര അവാർഡുകൾ നേടിയിട്ടുണ്ട്.
ആർട്ടിസ്റ്റും കലാസംവിധായകനുമായ നേമം പുഷ്പരാജ്, ചലച്ചിത്രസംവിധായകൻ കെ.എം. മധുസൂദനൻ എന്നിവരായിരിക്കും പ്രാഥമിക തിരഞ്ഞെടുപ്പിനുള്ള രണ്ട് ഉപസമിതികളുടെയും അധ്യക്ഷന്മാർ. ഇരുവരും അന്തിമ ജൂറിയുടെ ഭാഗമാകും. നടി ഗൗതമി, ഛായാഗ്രാഹകൻ ഹരി നായർ, സൗണ്ട് ഡിസൈനർ ഡി. യുവരാജ്, പിന്നണി ഗായിക ജെൻസി ഗ്രിഗറി എന്നിവരാണ് ഏഴംഗ അന്തിമ ജൂറിയിലെ മറ്റ് അംഗങ്ങൾ.
advertisement
എഴുത്തുകാരൻ വി.ജെ. ജെയിംസ്, കെ.എം. ഷീബ, കലാസംവിധായകൻ റോയ് പി. തോമസ്, നിർമ്മാതാവ് ബി. രാകേഷ്, സംവിധായകൻ സജാസ് റഹ്മാൻ, ഫിലിം എഡിറ്റർ – ഡയറക്ടർ വിനോദ് സുകുമാരൻ എന്നിവരായിരിക്കും എട്ടംഗ പ്രാഥമിക തിരഞ്ഞെടുപ്പ് പാനലിലെ മറ്റ് അംഗങ്ങൾ. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് ജൂറി മെമ്പർ സെക്രട്ടറിയാകും.
എഴുത്തുകാരനും പത്രപ്രവർത്തകനുമായ കെ.സി. നാരായണൻ ചലച്ചിത്ര സംബന്ധിയായ രചനകളുടെ ജൂറി അധ്യക്ഷനായിരിക്കും. എഴുത്തുകാരായ കെ. രേഖ, എം.എ. ദിലീപ്, അജോയ് എന്നിവരാണ് മറ്റ് അംഗങ്ങൾ.
Summary: Noted Bengali filmmaker and screenwriter Goutam Ghose has been chosen to chair the jury panel deciding Kerala State Film Awards for the year 2022. Renowned artistes and filmmakers are designated to the primary and final jury panel. This time around, as many as 154 movies are contesting