ചെന്നൈ എയർപോർട്ടിൽ ചിത്രീകരണം നടത്തുന്നതിനിടയിലാണ് ഷൂട്ടിങ് നിർത്തിവെച്ചത്. അനുമതിയില്ലാതെ ഷൂട്ടിങ് നടത്തിയതിനാണെന്നാണ് റിപ്പോർട്ട്.
എയർപോർട്ടിലെ ഡിപാർച്ചർ ഏരിയയിൽ ഷൂട്ടിങ്ങിന് അണിയറ പ്രവർത്തകർ അനുമതി വാങ്ങിയിരുന്നു. എന്നാൽ, വിമാനത്താവളത്തിലെ ലാവറ്ററി ഏരിയയിൽ ചിത്രീകരണത്തിന് ശ്രമിച്ചതോടെയാണ് തടഞ്ഞത് എന്നാണ് വിവരം. ഈ ഭാഗത്ത് ചിത്രീകരണത്തിന് അനുമതി തേടിയിരുന്നില്ല.
ചെന്നൈ വിമാനത്താവളത്തിൽ ഷൂട്ട് ചെയ്യാൻ നിർമാതാക്കൾ നേരത്തെ അനുമതി നേടിയിരുന്നുവെന്നും ജിഎസ്ടി ഉൾപ്പെടെ 1.24 കോടി രൂപ എയർപോർട്ട് മാനേജ്‌മെന്റിന് നൽകിയതായും റിപ്പോർട്ടുകളുണ്ട്.
1996 ൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന ചിത്രത്തിന്റെ സീക്വലാണ് ഇന്ത്യൻ 2. 2017 ലാണ് സംവിധായകൻ ശങ്കർ ചിത്രം പ്രഖ്യാപിച്ചതെങ്കിലും കഴിഞ്ഞ വർഷമാണ് ചിത്രീകരണം ആരംഭിച്ചത്. കമൽ ഹാസനൊപ്പം കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.
advertisement