ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും തിരുവനന്തപുരത്ത് നടന്നു. അണിയറ പ്രവർത്തകരുടേയും ബന്ധുമിത്രാദികളുടേയും സാന്നിദ്ധ്യത്തിൽ നടന്ന തികച്ചും ലളിതമായ ചടങ്ങിൽ ഭദ്രദീപം തെളിയിച്ചതും സ്വിച്ചോൺ കർമ്മം നിർവഹിച്ചതും അണിയറ പ്രവർത്തകരാണ്.
തികച്ചും വ്യത്യസ്ഥമായ ഒരു കഥയാണ് ദീപു കരുണാകരൻ അവതരിപ്പിക്കുന്നത്. ബൈജു സന്തോഷ്, ബിജു പപ്പൻ, സീമ, ലയാ സിംസൺ എന്നിവരും ഏതാനും പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. അർജ്യൻ പി. സത്യനാണ് തിരക്കഥ.
സംഗീതം – മനു രമേശ്, ഛായാഗ്രഹണം – പ്രദീപ് നായർ, എഡിറ്റിംഗ് – സോബിൻ കെ. സോമൻ, കലാസംവിധാനം – സാബുറാം, കോസ്റ്റ്യും ഡിസൈൻ – ബ്യൂസി ബേബി ജോൺ, ക്രിയേറ്റീവ് ഡയറക്ടർ – ശരത്ത് വിനായക്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സാംജി എം. ആൻ്റണി,
advertisement
അസോസ്സിയേറ്റ് ഡയറക്ടർ -ശ്രീരാജ് രാജശേഖരൻ, സഹസംവിധാനം – ഹരിശങ്കർ, വിവേക് വൈദ്യനാഥൻ, സജിൽ പി. സത്യനാഥൻ, വിഷ്ണു വെള്ളി ഗിരി; ഫിനാൻസ് കൺട്രോളർ- സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻ മാനേജർ – കുര്യൻ ജോസഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സജി കാട്ടാക്കട, പ്രൊഡക്ഷൻ കൺേട്രോളർ- മുരുകൻ എസ്., പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് – അജി മസ്ക്കറ്റ്.
ചിത്രീകരണം ജൂൺ 20ന് വയനാട്ടിൽ ആരംഭിക്കുന്നു. വയനാട്ടിലും തിരുവനന്തപുരത്തുമായി ചിത്രീകരണം പൂർത്തിയാകും.
Summary: Indrajith Sukumaran and Anaswara Rajan are set to play male and female lead in Deepu Karunakaran directorial. Shooting is slated to begin on June 20 in Wayanad. Thiruvananthapuram is another major location. Many known names in the industry are part of the movie