പേര് സൂചിപ്പിക്കും പോലെ രണ്ട് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ഒരു സിനിമയാണ് ‘ടൂ മെൻ ആർമി’. ആവശ്യത്തിലധികം പണം കെട്ടിപ്പൂട്ടി വച്ച് ഒറ്റയ്ക്ക് ജീവിക്കുന്ന ഒരാൾ. ആ പണത്തിൽ കണ്ണുവച്ചെത്തുന്ന മറ്റൊരാൾ.ഈ രണ്ട് കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളാണ്നിസാർ സംവിധാനം ചെയ്യുന്ന ‘ടൂ മെൻ ആർമി’യുടെ ഇതിവൃത്തം.
സ്വന്തമായി അധ്വാനിച്ച് കൂട്ടിയതും, വിദേശത്ത് നിന്ന് മക്കൾ അയക്കുന്നതുമായ വലിയൊരളവ് പണം ആർക്കും കൊടുക്കാതെ സൂക്ഷിച്ച് വച്ച്, നിധി കാക്കുന്ന ഭൂതത്തെപ്പോലെ അതിന് കാവലിരുന്ന് തീർത്തും ഒറ്റപ്പെട്ടു പോയ വൃദ്ധൻ്റെ ജീവിതത്തിലേക്ക് എങ്ങനെയും എളുപ്പവഴിയിൽ പണമുണ്ടാക്കാനുള്ള ലക്ഷ്യവുമായെത്തുന്ന ചെറുപ്പക്കാരൻ കടന്നു വരുന്നതോടെ അത്യധികം ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് ‘ടൂ മെൻ ആർമി’.
advertisement
രചന- പ്രസാദ് ഭാസ്കരൻ, ഛായാഗ്രഹണം- ദയാനന്ദ്, പ്രൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഷിയാസ് മണോലിൽ, സംഗീതം- അജയ് ജോസഫ്, ഗാനരചന- ആന്റണി പോൾ, കലാസംവിധാനം- വത്സൻ, എഡിറ്റിംഗ്- ജയചന്ദ്രകൃഷ്ണ, മേക്കപ്പ്- റഹിംകൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം- സുകേഷ് താനൂർ, അസ്സോസിയേറ്റ് ഡയറക്ടർ- റസൽ നിയാസ്, സ്റ്റിൽസ്- അനിൽ പേരാമ്പ്ര, പി.ആർ.ഒ.- എ.എസ്. ദിനേശ്.