TRENDING:

ഇൻസ്റ്റഗ്രാം റീൽസിലൂടെ പ്രശസ്തി; നിവേദ്യ ആർ. ശങ്കർ മലയാള സിനിമയിലേക്ക്

Last Updated:

ഇൻസ്റ്റഗ്രാമിൽ മൂന്നു മില്യൺ ഫോളോവേഴ്സ് ഉള്ള പത്താം ക്‌ളാസ്സുകാരി നിവേദ്യ സിനിമയിലേക്ക്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇൻസ്റ്റഗ്രാം റീൽസിലൂടെ മലയാള സിനിമയിലേക്ക് പ്രവേശിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയായ നിവേദ്യ ആർ. ശങ്കർ (Nivedya R Sankar). ഇൻസ്റ്റാഗ്രാമിൽ മൂന്ന് മില്യൺ ഫോള്ളോവേർസിനെ നേടിയെടുത്ത തിരുവനന്തപുരം സ്വദേശിയാണ് നിവേദ്യ. തമിഴിലും തെലുങ്കിലുമടക്കം നിരവധി പേരാണ് നിവേദ്യയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്. ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡിഎൻഎ എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിലേക്കും എത്തുകയാണ് ഈ മിടുക്കി. അഷ്‌കർ സൗദാൻ നായകനാവുന്ന സിനിമയിൽ ഹണി റോസ്, ഗൗരി നന്ദ എന്നിവർ നായികമാരാകുന്നു.
നിവേദ്യ ആർ. ശങ്കർ
നിവേദ്യ ആർ. ശങ്കർ
advertisement

“ചെറുപ്പം മുതൽക്കേ കേൾക്കുന്ന പാട്ടുകൾക്കനുസരിച്ച് ഡാൻസ് കളിക്കുമായിരുന്നു എന്ന് അമ്മ പറയാറുണ്ട്. അതിന്റെയൊക്കെ ചെറിയ വീഡിയോകൾ ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അതുകൊണ്ട്, ആദ്യം മുതൽക്കേ ക്യാമറയ്ക്ക് മുന്നിലുള്ള പരിഭ്രമങ്ങളൊന്നും തോന്നിയിരുന്നില്ല,” എന്ന് നിവേദ്യ. ടിക് ടോക് എന്ന പ്ലാറ്റ്ഫോം വന്നതോടുകൂടി ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി. ടിക് ടോക് നിരോധിച്ചപ്പോൾ ഇൻസ്റ്റാഗ്രാം റീൽസുകളിലേക്കായി ശ്രദ്ധ. ആദ്യമൊക്കെ കാഴ്ചക്കാരെ ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നു. കാഴ്ചക്കാരുടെ എണ്ണം നോക്കിയിരുന്ന സമയമുണ്ടായിരുന്നു. ക്രമേണ ആളുകൾ കാണാൻ തുടങ്ങി. ഇപ്പോൾ മൂന്ന് മില്യൺ ഫോള്ളോവേർസ് ആയി എന്ന് നിവേദ്യ.

advertisement

“നിരവധി ഇൻഫ്ലുവെൻസേഴ്‌സുള്ള താരതമ്യേനെ വലിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റാഗ്രാം. അതിനാൽത്തന്നെ കൂടുതൽ ആളുകളിലേക്ക് നമ്മുടെ കണ്ടെന്റുകൾ എത്തും. മികച്ചു നിൽക്കുന്നവയ്ക്കാണ് ഇൻസ്റ്റാഗ്രാമിൽ എന്നും സ്ഥാനമുള്ളത്. വീഡിയോ റീച്ച് ആകാഞ്ഞതിൽ ആദ്യമൊക്കെ സങ്കടമുണ്ടായിരുന്നു. കാരണം, ഞങ്ങളുടെ കൂട്ടായ ശ്രമമാണ് ഓരോ വീഡിയോസും. എന്നാൽ, പിന്നീട് കാഴ്ചക്കാരുടെ എണ്ണം കൂടിവന്നു. ഇപ്പോൾ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവെൻസർ എന്ന നിലയിൽ അറിയപ്പെടുന്നതിൽ വളരെ സന്തോഷം.”

‘വാത്തികമിങ്’ എന്ന വിജയ് പാട്ടിന് ചെയ്ത റീൽസ് വൈറലായി. നിവേദ്യ ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു അത്.

ചെറുപ്പംതൊട്ടേ നൃത്തം അഭ്യസിക്കുന്ന നിവേദ്യ, ഈയിടെയായി വെസ്റ്റേൺ ഡാൻസും പഠിക്കുന്നുണ്ട്. ദേവദൂതർ പാടി… എന്ന ഗാനത്തിന് കുഞ്ചാക്കോ ബോബനൊപ്പം ചുവടുവയ്ക്കാൻ കഴിഞ്ഞു. സിനിമ തന്നെയാണ് മോഹം. “ഒരു തുടക്കകാരിയെ സംബന്ധിച്ച് മികച്ചൊരു കഥാപാത്രമാണ് സുരേഷ് ബാബു സർ എനിക്ക് നൽകിയത്. അതിൽ ഞാൻ സംപ്തൃപ്തയാണ്. ഞാനിപ്പോൾ പത്താം ക്ലാസ്സിലാണ് പഠിക്കുന്നത്. പഠനവും അഭിനയവും ഒരുമിച്ചു മുന്നോട്ടുകൊണ്ടുപോകണം,” നിവേദ്യ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Instagram star Nivedya R Sankar debuts in Malayalam cinema. The tenth grader from Thiruvananthapuram marks a first in cinema with Suresh Babu directorial DNA

മലയാളം വാർത്തകൾ/ വാർത്ത/Film/
ഇൻസ്റ്റഗ്രാം റീൽസിലൂടെ പ്രശസ്തി; നിവേദ്യ ആർ. ശങ്കർ മലയാള സിനിമയിലേക്ക്
Open in App
Home
Video
Impact Shorts
Web Stories