TRENDING:

തിരക്കഥ വായിക്കാൻ ഇരിക്കുന്ന നടൻ അജു വർഗീസ് ഞെട്ടി; 'ഫീനിക്സ്' സിനിമയുടെ പ്രോമോ വീഡിയോ വൈറൽ

Last Updated:

'ഫീനിക്‌സ്' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ, അജു വർഗീസ്, ചന്തുനാഥ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരക്കഥ വായിക്കാൻ ഇരിക്കുന്ന നടൻ അജു വർഗീസിനെ ശരിക്കും ഞെട്ടിച്ച് ‘ഫീനിക്സ്’ ചിത്രത്തിന്റെ തിരക്കഥ. വായിക്കുന്നതിനായി പേജുകൾ മറിക്കുമ്പോൾ ലൈറ്റ് ഓഫ് ആകുന്നു. പേജ് മടക്കി വയ്ക്കുമ്പോൾ വീണ്ടും ലൈറ്റ് ഓൺ ആവുന്നു. എന്തോ ഒരു പിശക് പോലെ…. പിന്നെ നോക്കിയപ്പോൾ അജു കണ്ട കാഴ്ചയോ? തിരക്കഥയ്ക്കുള്ളിൽ മറ്റൊരു തിരക്കഥ ഒരുക്കി പ്രേക്ഷകരെ ആകാംക്ഷയിൽ നിർത്തുകയാണ് ‘ഫീനിക്സ്’ പ്രോമോ വീഡിയോ.
(വീഡിയോ ദൃശ്യം)
(വീഡിയോ ദൃശ്യം)
advertisement

’21 ഗ്രാംസ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ. നിർമ്മിച്ച് മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതി വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. ‘ഫീനിക്‌സ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ, അജു വർഗീസ്, ചന്തുനാഥ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഫ്രണ്ട് റോ പ്രൊഡക്ഷൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘ഫീനിക്‌സ്’.

മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ച സൂപ്പർ ഹിറ്റ് ചിത്രം ‘അഞ്ചാം പാതിരാ’യുടെ സംവിധായകനും തിരക്കഥാകൃത്തും കൂടിയായ മിഥുൻ മാനുവൽ തോമസാണ് ഈ ചിത്രത്തിന്റ തിരക്കഥ നിർവ്വഹിക്കുന്നത്.

advertisement

ഹൊറർ ത്രില്ലർ മോഡലിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ആൽബിയും സംഗീത സംവിധാനം നിർവഹിക്കുന്നത് സാം സി.എസുമാണ്. പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, എഡിറ്റർ- നിതീഷ് കെ.ടി.ആർ., കഥ- വിഷ്ണു ഭരതൻ, ബിഗിൽ ബാലകൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഷിനോജ് ഓടാണ്ടിയിൽ, പ്രൊഡക്ഷൻ കൺട്രോളർ- കിഷോർ പുറകാട്ടിരി, ഗാനരചന- വിനായക് ശശികുമാർ, മേക്കപ്പ്- റോണെക്സ് സേവ്യർ, കൊസ്റ്റും- ഡിനോ ഡേവിസ്, ചീഫ് അസോസിയേറ്റ്- രാഹുൽ ആർ. ശർമ്മ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ് വാഴൂർ ജോസ്, സ്റ്റിൽസ് റിച്ചാർഡ് ആന്റണി, മാർക്കറ്റിങ്- ഒബ്സ്ക്യുറ, പരസ്യകല- യെല്ലോടൂത്ത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Promo video for the movie Phoenix featuring Aju Varghese has been out. The script is penned by director Midhum Manuel Thomas

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
തിരക്കഥ വായിക്കാൻ ഇരിക്കുന്ന നടൻ അജു വർഗീസ് ഞെട്ടി; 'ഫീനിക്സ്' സിനിമയുടെ പ്രോമോ വീഡിയോ വൈറൽ
Open in App
Home
Video
Impact Shorts
Web Stories