കുച്ച് കുച്ച് ഹോത്താ ഹേ, ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ, കഭി ഖുഷി കഭി ഗം തുടങ്ങിയ ഐക്കണിക് സിനിമകൾ സമ്മാനിച്ച കാജോളും കരൺ ജോഹറും മികച്ച സുഹൃത്തുക്കളാണ്. കരൺ ജോഹറിന്റെ ‘മൈ നെയിം ഈസ് ഖാൻ’ എന്ന ചിത്രത്തിലാണ് നടി അവസാനമായി ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചത്, അന്നുമുതൽ, ആരാധകർ അവരുടെ പുനഃസമാഗമത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ഇപ്പോൾ പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്ത പ്രകാരം, ഈ ജോഡി 12 വർഷത്തിന് ശേഷം സെയ്ഫ് അലി ഖാന്റെയും അമൃത സിംഗിന്റെയും മകൻ ഇബ്രാഹിം അലി ഖാന്റെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രത്തിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ഒരുങ്ങുകയാണ്.
advertisement
Also read: Ram Charan | ഇനി ചിലതൊക്കെ നടക്കും; ഉപ്പേനയുടെ സംവിധായകൻ ബുച്ചി ബാബു – രാം ചരൺ ചിത്രം വരുന്നു
പേരിട്ടിട്ടില്ലാത്ത ചിത്രം ബൊമൻ ഇറാനിയുടെ മകൻ കയോസെ ഇറാനിയാണ് സംവിധാനം ചെയ്യുന്നത്. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത് എന്ന് ഒരു സ്രോതസ്സ് Peepingmoon.com-നെ അറിയിച്ചു.
“കാജോൾ വൈകാരികമായി ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും പരമാവധി സ്ക്രീൻ സമയം ഇബ്രാഹിം അലി ഖാനുമായി പങ്കിടുകയും ചെയ്യും”. “ഇബ്രാഹിമും തന്റെ തയ്യാറെടുപ്പ് ആരംഭിച്ചു, കജോളിനെപ്പോലുള്ള പരിചയസമ്പന്നരായ അഭിനേതാക്കളുമായി സ്‌ക്രീൻ സ്പേസ് പങ്കിടാൻ തയ്യാറെടുക്കുകയാണ്”, ഉറവിടം വെളിപ്പെടുത്തി. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, കാശ്മീരിലെ തീവ്രവാദത്തെ കേന്ദ്രീകരിച്ചുള്ള ഒരു ഇമോഷണൽ ത്രില്ലറായിരിക്കും ചിത്രം. അടുത്ത വർഷം തിയറ്ററുകളിലെത്തും. മറ്റ് അഭിനേതാക്കളെ നിർമ്മാതാക്കൾ ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാൽ നടിയുടെയോ സംവിധായകന്റെയോ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
കാജോൾ മുമ്പ് സെയ്ഫ് അലി ഖാനൊപ്പം ‘ദില്ലഗി’, ‘ഹമേഷാ’, ‘തൻഹാജി: ദി അൺസങ് വാരിയർ’ തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡിസംബർ 9ന് റിലീസ് ചെയ്യാനിരിക്കുന്ന രേവതിയുടെ സലാം വെങ്കിയിൽ അവർ വേഷമിടും. നെറ്റ്ഫ്ലിക്സിന്റെ ലസ്റ്റ് സ്റ്റോറീസ് 2, ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ ദ ഗുഡ് വൈഫ്- പ്യാർ, കാനൂൻ, ധോഖ എന്നിവയും റിലീസ് പ്രതീക്ഷിക്കുന്ന ചിത്രങ്ങളാണ്.
ഇബ്രാഹിം അലി ഖാൻ നിലവിൽ ‘റോക്കി ഔർ റാണി കി പ്രേം കഹാനിയുടെ’ സംവിധായകന്റെ സഹായിയാണ്. ആലിയ ഭട്ട്, രൺവീർ സിംഗ്, ശബാന ആസ്മി, ധർമേന്ദ്ര, ജയ ബച്ചൻ തുടങ്ങിയവർ അടങ്ങുന്ന രസകരമായ ഒരു താരനിരയാണ് ചിത്രത്തിലുള്ളത്.