പവർ സ്റ്റാർ രാം ചരൺ (Ram Charan) നായകനാവുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു. ‘ഉപ്പേന’ (Uppena) സംവിധായകൻ ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസ്, മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ് എന്നിവയുടെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്.
RRR എന്ന വമ്പൻ വിജയത്തിലൂടെ ബ്ലോക്ക്ബസ്റ്റർ നേടിയ മെഗാ പവർ സ്റ്റാർ രാം ചരൺ നിലവിൽ ശങ്കർ ഒരുക്കുന്ന പുതിയ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ അഭിനയിച്ചുവരികയാണ്.
‘ഉപ്പേന’ എന്ന ബ്ലോക്ക്ബസ്റ്റർ എന്ന ചിത്രം സംവിധാനം ചെയ്ത ബുച്ചി ബാബു സനയുടെ അടുത്ത ചിത്രമാണിത്. പാൻ ഇന്ത്യൻ ചിത്രത്തിന്റെ പേര് അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
Sometimes, Revolt becomes a necessity ❤️🔥
Mega Power Star @AlwaysRamCharan & Sensational director @BuchiBabuSana team up for a powerful subject and a Pan India entertainer 💥 #RamCharanRevolts 🔥
Produced by @vriddhicinemas & @SukumarWritings
Presented by @MythriOfficial pic.twitter.com/SisvkrbJo8
— Mythri Movie Makers (@MythriOfficial) November 28, 2022
പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സ് അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും .
ഒരു സ്പോർട്സ് ഡ്രാമയായിട്ടാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. “ഇതിൽ ആവേശമുണ്ട് !! @BuchiBabuSana & മുഴുവൻ ടീമിനൊപ്പം (sic) പ്രവർത്തിക്കാൻ കാത്തിരിക്കുന്നു.” എന്നാണ് ചിത്രം പ്രഖ്യാപിച്ച് കൊണ്ട് രാം ചരൺ ട്വീറ്റ് ചെയ്തത്. പി.ആർ.ഒ.- ആതിര ദിൽജിത്ത്.
Excited about this !!
Looking forward to working with @BuchiBabuSana & the entire team.@vriddhicinemas @SukumarWritings #VenkataSatishKilaru @MythriOfficial pic.twitter.com/hXuI5phc7L
— Ram Charan (@AlwaysRamCharan) November 28, 2022
40 ഏക്കർ ഭൂമി, നാൽപ്പതിനായിരം ചതുരശ്രയടിയിൽ ഒരു സ്റ്റുഡിയോ ഫ്ലോർ. ജയസൂര്യ (Jayasurya) ചിത്രം കടമറ്റത്തു കത്തനാർ (Kadamattathu Kathanar) ഒരുങ്ങുന്നത് ഇവിടെയാണ്. ചലച്ചിത്ര രംഗത്ത് സജീവമാകുന്ന ശ്രീഗോകുലം മൂവീസ് നിർമ്മാണ-വിതരണ രംഗങ്ങൾക്കു പുറമേ സിനിമയുടെ മറ്റു മേഖലകളിലേക്കും കടക്കുകയാണ്. അതിൻ്റെ മുന്നോടിയായി നാൽപ്പതിനായിരം ചതുരശ്രയടിചുറ്റളവിൽ ഒരു സ്റ്റുഡിയോ ഫ്ളോർ ഒരുക്കുന്നു. സൗത്ത് ഇൻഡ്യയിലെ ഏറ്റവും വലിയ മോഡുലർ ഫ്ളോർ ആയിരിക്കുമിത്.
കൊച്ചിയിലെ പുക്കാട്ടുപടിയിൽ നാൽപതോളം ഏക്കർ ഭൂമിയിലാണ് ഈ സ്റ്റുഡിയോ ഫ്ളോർ നിർമ്മിക്കുന്നത്. ഗോകുലത്തിൻ്റെ തന്നെ ഭൂമിയിലാണ് സ്റ്റുഡിയോ ഫ്ളോർ നിർമ്മിക്കുന്നത്. ഗോകുലം മൂവീസിൻ്റെ ബാനറിൽ റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബൃഹ്ത്തായ ‘കടമറ്റത്ത് കത്തനാർ’ എന്ന ചിത്രത്തിനു വേണ്ടിയാണ് ഈ സ്റ്റുഡിയോ ഫ്ളോർ ഒരുക്കുന്നത്. ഇന്ത്യയിലാദ്യമായി വെർച്വൽ സാങ്കേതിക വിദ്യയിൽ ഒരുക്കുന്ന ചിത്രം കൂടിയാണിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.