TRENDING:

Jaya Jaya Jaya Jaya Hey trailer | കുടുംബ ജീവിതത്തിൽ സ്ത്രീയ്ക്ക് വേണ്ട മൂന്നു കാര്യങ്ങൾ എന്തെല്ലാം? 'ജയ ജയ ജയ ജയ ഹേ' ട്രെയ്‌ലർ

Last Updated:

ഒക്ടോബർ 28-ന് തിയേറ്ററിലെത്തുന്ന ചിത്രമാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുടുംബ ജീവിതത്തിൽ സ്ത്രീയ്ക്ക് വേണ്ട മൂന്നു കാര്യങ്ങൾ എന്തെല്ലാം? ഭർത്താവായ ഒരു യുവാവിനെ മുൻനിർത്തി കോടതിയിൽ ജഡ്ജി ചോദിക്കുന്ന ചോദ്യമാണിത്. സ്ത്രീയ്ക്ക് സമൂഹത്തിലെ സ്ഥാനങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ കുടുംബത്തിൽ അവർ എത്രത്തോളം പരിഗണിക്കപ്പെടുന്നു എന്ന ചിന്തനീയമായ വിഷയവുമായി ഒരു മലയാള സിനിമയുടെ ട്രെയ്‌ലർ.
ജയ ജയ ജയ ജയ ഹേ
ജയ ജയ ജയ ജയ ഹേ
advertisement

ബേസിൽ ജോസഫ് (Basil Joseph), ദർശന രാജേന്ദ്രൻ (Darshana Rajendran) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന 'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ (Jaya Jaya Jaya Jaya Hey trailer) സൈന മൂവീസിലൂടെ  റീലീസായി. ഒക്ടോബർ 28-ന് 'ജയ ജയ ജയ ജയ ഹേ' പ്രദർശനത്തിനെത്തുന്നു.

അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പറവൂർ, ഹരീഷ് പേങ്ങൻ, നോബി മാർക്കോസ്, ശരത് സഭ, ആനന്ദ് മന്മഥൻ, മഞ്ജു പിള്ള തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

advertisement

ചിയേഴ്സ് എന്റർടൈയ്മെന്റിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ, സൂപ്പർ ഡ്യൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു നിർവ്വഹിക്കുന്നു. സംവിധായകൻ വിപിൻ ദാസ്, നാഷിദ് മുഹമ്മദ് ഫാമി എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. സംഗീതം- അങ്കിത് മേനോൻ, എഡിറ്റർ- ജോൺകുട്ടി.

advertisement

Also read: Amala Paul | അമല പോൾ നായികയാവുന്ന 'ടീച്ചർ' റിലീസ് ഡിസംബറിൽ; തിയതി പ്രഖ്യാപിച്ചു

അമല പോളിനെ (Amala Paul) കേന്ദ്ര കഥാപാത്രമാക്കി അതിരൻ എന്ന ചിത്രത്തിനു ശേഷം വിവേക് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ദി ടീച്ചർ' ഡിസംബർ രണ്ടിന് സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. അമല പോളിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.

ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്‍, പ്രശാന്ത് മുരളി, നന്ദു,

advertisement

ഹരീഷ് പേങ്ങൻ, മഞ്ജു പിള്ള, അനുമോള്‍, മാലാ പാർവ്വതി, വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

വരുൺ ത്രിപുരനേനി, അഭിഷേക് രാമിശെട്ടി, ജി. പൃഥ്വിരാജ് എന്നിവർ നട്ട് മഗ് പ്രൊഡ്ക്ഷൻസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വി.ടി.വി. ഫിലിംസ് നിർമ്മിക്കുന്നു.

അനു മൂത്തേടത്ത് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. പി വി ഷാജി കുമാര്‍, വിവേക് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.

അന്‍വര്‍ അലി, യുഗഭാരതി എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Trailer comes from the Malayalam movie Jaya Jaya Jaya Jaya Hey trailer starring Basil Joseph and Darshana Rajendran in the lead roles

മലയാളം വാർത്തകൾ/ വാർത്ത/Film/
Jaya Jaya Jaya Jaya Hey trailer | കുടുംബ ജീവിതത്തിൽ സ്ത്രീയ്ക്ക് വേണ്ട മൂന്നു കാര്യങ്ങൾ എന്തെല്ലാം? 'ജയ ജയ ജയ ജയ ഹേ' ട്രെയ്‌ലർ
Open in App
Home
Video
Impact Shorts
Web Stories