Amala Paul | അമല പോൾ നായികയാവുന്ന 'ടീച്ചർ' റിലീസ് ഡിസംബറിൽ; തിയതി പ്രഖ്യാപിച്ചു

Last Updated:

അമല പോളിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്

ടീച്ചർ
ടീച്ചർ
അമല പോളിനെ (Amala Paul) കേന്ദ്ര കഥാപാത്രമാക്കി അതിരൻ എന്ന ചിത്രത്തിനു ശേഷം വിവേക് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ദി ടീച്ചർ' ഡിസംബർ രണ്ടിന് സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. അമല പോളിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.
ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്‍, പ്രശാന്ത് മുരളി, നന്ദു,
ഹരീഷ് പേങ്ങൻ, മഞ്ജു പിള്ള, അനുമോള്‍, മാലാ പാർവ്വതി, വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
വരുൺ ത്രിപുരനേനി, അഭിഷേക് രാമിശെട്ടി, ജി. പൃഥ്വിരാജ് എന്നിവർ നട്ട് മഗ് പ്രൊഡ്ക്ഷൻസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വി.ടി.വി. ഫിലിംസ് നിർമ്മിക്കുന്നു.
അനു മൂത്തേടത്ത് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. പി വി ഷാജി കുമാര്‍, വിവേക് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
advertisement
അന്‍വര്‍ അലി, യുഗഭാരതി എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജോഷി തോമസ് പള്ളിക്കൽ, ക്രിയേറ്റീവ് പ്രൊഡ്യൂസർ- ജോവി ഫിലിപ്പ്, പ്രൊഡക്ഷന്‍ കണ്‍ട്രോളർ- വിനോദ് വേണുഗോപാല്‍, കല- അനീസ് നാടോടി, മേക്കപ്പ്- അമല്‍ ചന്ദ്രൻ, വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീന്‍, സ്റ്റിൽസ്- ഇബ്സൺ മാത്യു, ഡിസൈൻ- ഓള്‍ഡ് മോങ്ക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അനീവ് സുകുമാര്‍,
ഫിനാന്‍സ് കണ്‍ട്രോളർ- അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ശ്രീക്കുട്ടൻ ധനേശന്‍, ജസ്റ്റിന്‍ കൊല്ലം; അസോസിയേറ്റ് ഡയറക്ടർ- ശ്യാം പ്രേം, അഭിലാഷ് എം യു, അസോസിയേറ്റ് ക്യാമറമാൻ- ഷിനോസ് ഷംസുദ്ദീന്‍, അസിസ്റ്റന്റ് ഡയറക്ടർ- അഭിജിത്ത് സര്യ, ഗോപിക ചന്ദ്രന്‍, സൗണ്ട് ഡിസൈൻ- സിംങ് സിനിമ, ആക്ഷൻ- രാജശേഖര്‍, വിഎഫ്എക്‌സ്-പ്രോമിസ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.
advertisement
മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലെ അഭിനയത്തിലൂടെയാണ് നടി അമല പോൾ (Amala Paul) അറിയപ്പെടുന്നത്. 'മൈന'യിലെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 'ഹെബ്ബുലി' എന്ന ചിത്രത്തിലൂടെയാണ് നടി കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഹിന്ദി വെബ് സീരീസായ 'രഞ്ജിഷ് ഹി സാഹിയിലും' 'വിക്ടിം: ഹൂ ഈസ് നെക്സ്റ്റ്?' എന്ന തമിഴ് പരമ്പരയിലും അവർ അഭിനയിച്ചിട്ടുണ്ട്. രണ്ടും ഈ വർഷം പുറത്തിറങ്ങി.
advertisement
ഒരു ഇന്ത്യൻ പ്രണയകഥയിലെ അഭിനയത്തിന് ഏഷ്യാനെറ്റ് ഫിലിം അവാർഡും അമൃത ഫിലിം അവാർഡും കൂടാതെ 2015ലെ 'മിലി' എന്ന ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയർ അവാർഡ് സൗത്ത് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നടിക്ക് ലഭിച്ചിട്ടുണ്ട്.
ഈ ജന്മദിനത്തിൽ, അമലയുടെ ഇതുവരെ പുറത്തിറങ്ങിയതും, വരാനിരിക്കുന്നതുമായ പ്രധാന സിനിമകൾ പരിശോധിക്കാം:
Summary: Amala Paul movie Teacher gets a release date in December 2022
മലയാളം വാർത്തകൾ/ വാർത്ത/Film/
Amala Paul | അമല പോൾ നായികയാവുന്ന 'ടീച്ചർ' റിലീസ് ഡിസംബറിൽ; തിയതി പ്രഖ്യാപിച്ചു
Next Article
advertisement
'എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ഒരു നിമിഷം പോലും ചിന്തിച്ചില്ലല്ലോ'; മോഹൻലാലിനെ വിമർശിച്ച് ഭാ​ഗ്യലക്ഷ്മി
'എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ഒരു നിമിഷം പോലും ചിന്തിച്ചില്ലല്ലോ'; മോഹൻലാലിനെ വിമർശിച്ച് ഭാ​ഗ്യലക്ഷ്മി
  • മോഹൻലാൽ ദിലീപ് ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തതിനെതിരെ ഭാഗ്യലക്ഷ്മി രൂക്ഷ വിമർശനം ഉന്നയിച്ചു

  • കോടതി മുറിയിൽ നടി അനുഭവിച്ച അപമാനം കാറിനുള്ളിൽ സംഭവിച്ചതിനേക്കാൾ വലുതാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു

  • നടിയെ തളർത്താൻ പിആർ വർക്ക് ചെയ്യുന്നവരും ക്വട്ടേഷൻ കൊടുത്തവരും ശ്രമിച്ചെങ്കിലും അവൾ തളർന്നില്ല

View All
advertisement