TRENDING:

La Tomatina | ജോയ് മാത്യുവിന്റെ 'ലാ ടൊമാറ്റിനാ' മൂന്നു രാജ്യാന്തര ചലച്ചിത്ര മേളകളിലേക്ക്

Last Updated:

ചിത്രം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഫോർ ഹ്യൂമൺ റൈറ്റ്സ്-കൊളംബിയ, കുസ്‌കോ അണ്ടർഗ്രൗണ്ട് സിനിമാ ഫെസ്റ്റിവൽ-പെറു, ഹോങ്കോങ് ഇന്റർനാഷണൽ ഫിലിം കാർണിവൽ തുടങ്ങിയ മൂന്നു വിദേശ ചലച്ചിത്രമേളകളിലേക്ക്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജോയ് മാത്യു (Joy Mathew), കോട്ടയം നസീര്‍, ശ്രീജിത്ത് രവീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘പ്രഭുവിന്റെ മക്കള്‍’, ‘ടോള്‍ഫ്രീ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ലാ ടൊമാറ്റിനാ’ എന്ന ചിത്രം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഫോർ ഹ്യൂമൺ റൈറ്റ്സ്-കൊളംബിയ, കുസ്‌കോ അണ്ടർ
ലാ ടൊമാറ്റിനാ
ലാ ടൊമാറ്റിനാ
advertisement

ഗ്രൗണ്ട് സിനിമാ ഫെസ്റ്റിവൽ-പെറു, ഹോങ്കോങ് ഇന്റർനാഷണൽ ഫിലിം കാർണിവൽ തുടങ്ങിയ മൂന്നു വിദേശ ചലച്ചിത്രമേളകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

പ്രദർശനം തുടരുന്ന ചിത്രത്തിൽ ഒരു യൂട്യൂബ് ചാനൽ നടത്തി സർക്കാരിന് തലവേദനയുണ്ടാക്കുന്ന ഒരു മാധ്യമ പ്രവർത്തകന്റെ സംഭവബഹുലമായ കഥ പറയുന്നു. മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തുമായ ടി. അരുണ്‍കുമാർ തിരക്കഥ സംഭാഷണമെഴുതുന്നു.

Also read: യൂട്യൂബ് ചാനലിലൂടെ സർക്കാരിന് തലവേദനയുണ്ടാക്കുന്ന മാധ്യമ പ്രവർത്തകൻ; ജോയ് മാത്യുവിന്റെ ‘ലാ ടൊമാറ്റിനാ’ സെപ്റ്റംബറിൽ

advertisement

പുതിയ കാലത്ത് എല്ലാവരേയും ഏതുനിമിഷവും തേടിയെത്താവുന്ന ഭീതിജനകമായൊരു സാഹചര്യത്തിന്റെ വര്‍ത്തമാനകാല നേർക്കാഴ്ചകൾ ദൃശ്യവൽക്കരിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ രമേഷ് രാജശേഖരൻ, മരിയ തോപ്സൺ (ലണ്ടൻ) എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫ്രീതോട്ട് സിനിമയുടെ ബാനറില്‍ സിന്ധു എം. നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മഞ്ജുലാൽ നിർവ്വഹിക്കുന്നു.

ഡോക്ടർ ബേജി ജെയിംസ്, സന്ദീപ് സുധ എന്നിവരുടെ വരികൾക്ക് അർജുൻ വി. അക്ഷയ സംഗീതം പകരുന്നു. എഡിറ്റർ- വേണുഗോപാൽ, കല- ശ്രീവത്സന്‍ അന്തിക്കാട്, മേക്കപ്പ്- പട്ടണം ഷാ, സ്റ്റില്‍സ്- നരേന്ദ്രൻ കൂടാല്‍, ഡിസൈന്‍സ്- ദിലീപ് ദാസ്, സൗണ്ട്- കൃഷ്ണനുണ്ണി, ഗ്രാഫിക്സ്- മജു അൻവർ, കളറിസ്റ്റ്- യുഗേന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കൃഷ്ണ,

advertisement

പി.ആർ.ഒ.- എ.എസ്. ദിനേശ്.

മലയാളം വാർത്തകൾ/ വാർത്ത/Film/
La Tomatina | ജോയ് മാത്യുവിന്റെ 'ലാ ടൊമാറ്റിനാ' മൂന്നു രാജ്യാന്തര ചലച്ചിത്ര മേളകളിലേക്ക്
Open in App
Home
Video
Impact Shorts
Web Stories