എന്നാൽ, നാടൊന്നിച്ച പ്രളയത്തെ നേരിട്ട രീതികൾ പരാമർശിച്ചതിൽ പലയിടങ്ങളിലും പ്രതിഷേധസ്വരം ഉയർന്നു കേട്ടു. പ്രത്യേകിച്ചും മുഖ്യമന്ത്രിയെ കുറിച്ചുള്ള പരാമർശത്തിൽ. ഇതിന് പ്രതികരണവുമായി സംവിധായകൻ ജൂഡ് ആന്റണി ജോസഫ് രംഗത്തെത്തി. ഈ സിനിമ എല്ലാവരുടേതുമല്ലേ, ഇതിൽ ജാതിയും മതവും രാഷ്ട്രീയവും എന്തിന് എന്ന് അദ്ദേഹം ചോദിക്കുന്നു. പോസ്റ്റിലേക്ക്:
‘പ്രിയ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ സാറിനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സാറിനും യൂസഫലി സാറിനും നന്ദി പറഞ്ഞു കൊണ്ടാണ് 2018 -Everyone is a hero എന്ന നമ്മൾ മലയാളികളുടെ സിനിമ തുടങ്ങുന്നത്. സർക്കാരും പ്രതിപക്ഷവും കേന്ദ്ര സർക്കാരും നമ്മൾ ജനങ്ങളും തോളോട് ചേർന്ന് ചെയ്ത അത്യുഗ്രൻ കാലത്തിന്റെ ചെറിയൊരു ഓർമ്മപ്പെടുത്തലാണ് ഈ സിനിമ. ഈ വിജയം നമ്മുടെ അല്ലേ? ഇതിൽ ജാതി, മതം, പാർട്ടി വലിച്ചിടുന്ന സഹോദരന്മാരോട്, വേണ്ട അളിയാ, വിട്ടു കള’.
advertisement
Summary: Jude Anthany Joseph writes Facebook note on controversies about his film, 2018, which is based on the sudden flashfloods of 2018 and its aftermath
