അടുത്തിടെ, ഒരു ട്വിറ്റർ ഉപയോക്താവ് പാട്ടിന്റെ യഥാർത്ഥ മ്യൂസിക് വീഡിയോ ഷക്കീറയുടെ ജനപ്രിയ സിംഗിൾ ‘വകാ വകാ’ എന്നാക്കി മാറ്റി. ശേഷം തമന്നയുടെ നൃത്തച്ചുവടുകൾ ഈണവുമായി സമന്വയിപ്പിച്ചു.
തമന്ന ഭാട്ടിയ ഈ എഡിറ്റ് കാണുകയും പോസ്റ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തു, “ഈ സിങ്ക് വളരെ നല്ലതാണെന്ന് സമ്മതിക്കണം” എന്ന് തമന്ന. ക്ലിപ്പ് കണ്ട് ആരാധകർ ആശ്ചര്യപ്പെടുകയും ചെയ്തു. ‘നിങ്ങൾ ഞങ്ങളുടെ ഇന്ത്യൻ ഷകീറയാണ്’ എന്ന് കമന്റ് ചെയ്യുകയും ചെയ്തു. ഒറിജിനൽ ഗാനം തികച്ചും ഊർജ്ജസ്വലമാണെന്നും പലരും ചൂണ്ടിക്കാട്ടി.
advertisement
തമന്ന ഭാട്ടിയയുടെ ആടിയുലയുന്ന മുടി, ബ്രാലറ്റ്, കൊറിയോഗ്രാഫി എന്നിവ ഷകീറയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അനിരുദ്ധ് രവിചന്ദർ രചിച്ച ഗാനം ശിൽപ റാവുവാണ് ആലപിച്ചിരിക്കുന്നത്. കൂടാതെ ഗോത്രവർഗ സൗന്ദര്യശാസ്ത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള വർണ്ണാഭമായ സെറ്റ് ഈ ഗാനത്തിന്റെ മറ്റൊരു ഹൈലൈറ്റാണ്. ജാനി മാസ്റ്ററാണ് മ്യൂസിക് വീഡിയോയുടെ കൊറിയോഗ്രഫിക്ക് പിന്നിൽ. ഒഫീഷ്യൽ വീഡിയോയിൽ രജനികാന്തും ഡാൻസ് ചെയ്യുന്നത് കാണാം.
നെൽസൺ ദിലീപ്കുമാർ രചനയും സംവിധാനവും നിർവഹിച്ച ജയിലർ ഓഗസ്റ്റ് 10 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ജയിലർ മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് എത്തുമ്പോൾ തമന്ന ഭാട്ടിയ ഒരു പ്രധാന വേഷം അവതരിപ്പിക്കും. “അദ്ദേഹത്തിനൊപ്പം (രജനികാന്ത്) പ്രവർത്തിക്കുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്ന്” തമന്ന എഎൻഐയോട് പറഞ്ഞു. “ജയിലർ സെറ്റിൽ ചെലവഴിച്ച ഓർമ്മകൾ ഞാൻ എപ്പോഴും നെഞ്ചേറ്റും. ഒരു ആത്മീയ യാത്രയുടെ പുസ്തകം അദ്ദേഹം എനിക്ക് സമ്മാനിച്ചു. അദ്ദേഹം അതിൽ ഓട്ടോഗ്രാഫ് പോലും രേഖപ്പെടുത്തിയിരുന്നു,” തമന്ന പറഞ്ഞു.
ജാക്കി ഷ്രോഫ്, ഡോ. ശിവ രാജ്കുമാർ, രമ്യ കൃഷ്ണൻ, യോഗി ബാബു, വസന്ത് രവി, വിനായകൻ എന്നിവരും ജയിലറിൽ പ്രത്യക്ഷപ്പെടും. വിജയ് നായകനായ ബീസ്റ്റിന് ശേഷം സൺ പിക്‌ചേഴ്‌സിനൊപ്പമുള്ള നെൽസൺ ദിലീപ്കുമാറിന്റെ രണ്ടാമത്തെ ചിത്രമാണിത്. മോഹൻലാൽ ഈ സിനിമയിൽ വേഷമിടുന്നു. മോഹൻലാൽ, രജനികാന്ത് കോംബോ ഒന്നിച്ചുള്ള ആദ്യ പ്രോജക്റ്റായിരിക്കും ഇത്. ജയിലറിൽ ജാഫർ സാദിഖ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.