വർഷങ്ങൾക്കിപ്പുറം കാളിദാസ് ജയറാം നായകനാവുന്ന ‘രജനി’ എന്ന സിനിമയിൽ ‘തലൈവർ’ ഫാനായാണ് കാളിദാസ് എത്തുകയെന്നും ഏറ്റവും പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ‘അവൾ പെയർ രജനി’ എന്നാണ് സിനിമയുടെ തമിഴിലെ പേര്.
Also read: Mammootty | മമ്മുക്കയുടെ ‘ബസൂക്ക’ ഒരു സമ്പൂർണ ഹൈടെക്ക് മൂവി; ഒപ്പം ഗൗതം മേനോനും ഷൈൻ ടോം ചാക്കോയും
കാളിദാസ് ജയറാം, സൈജു കുറുപ്പ്, നമിത പ്രമോദ്, റേബ മോണിക്ക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനില്‍ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘രജനി’ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ റിലീസായിക്കഴിഞ്ഞു.
advertisement
പൊള്ളാച്ചിയില്‍ ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൽ ശ്രീകാന്ത് മുരളി, അശ്വിന്‍, തോമസ്, റിങ്കി ബിസി, ഷോണ്‍ റോമി, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.
നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ.എസ്., ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജെബിന്‍ ജേക്കബ് നിര്‍വ്വഹിക്കുന്നു.
എഡിറ്റര്‍- ദീപു ജോസഫ്, സംഭാഷണം- വിന്‍സെന്റ് വടക്കന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, കല- ബംഗ്ലാന്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ്- രാഹുല്‍ രാജ് ആര്‍., പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി, ഷിബു പന്തലക്കോട്, പി.ആർ.ഒ. – എ.എസ്. ദിനേശ്.