Mammootty | മമ്മുക്കയുടെ 'ബസൂക്ക' ഒരു സമ്പൂർണ ഹൈടെക്ക് മൂവി; ഒപ്പം ഗൗതം മേനോനും ഷൈൻ ടോം ചാക്കോയും
- Published by:user_57
- news18-malayalam
Last Updated:
ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളുടെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന തികഞ്ഞ ഹൈടെക്ക് മൂവിയായിരിക്കും ഈ ചിത്രം
മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമായ ‘ബസൂക്ക’ ഒരുങ്ങുന്നത് ഒരു സമ്പൂർണ ഹൈടെക് ചിത്രമായി. നവാഗതനായ ഡിനോ ഡെന്നിസ്സാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. തിരക്കഥാകൃത്ത് കലൂർ ഡെന്നിസ്സിന്റെ പുത്രനാണ് ഡിനോ ഡെന്നിസ്. തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
കാപ്പ, ഇപ്പോൾ ചിത്രീകരണം നടന്നുവരുന്ന ടൊവിനോ തോമസ് നായകനായ ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്നീ ചിത്രങ്ങൾക്കു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളുടെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന തികഞ്ഞ ഹൈടെക്ക് മൂവിയായിരിക്കും ഈ ചിത്രം.
പുതിയ തലമുറക്കാർക്ക് ഏറെ സ്വീകാര്യമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ മമൂട്ടി അവതരിപ്പിക്കുന്നത്. ഗൗതം വാസുദേവ് മേനോനും ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മറ്റു പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
advertisement
മിഥുൻ മുകുന്ദന്റേതാണ് സംഗീതം. ഛായാഗ്രഹണം – നിമിഷ് രവി, എഡിറ്റിംഗ് – നിഷാദ് യൂസഫ്, കലാസംവിധാനം – അനീസ് നാടോടി, പ്രൊജക്റ്റ് കൺട്രോളർ – സഞ്ജു ജെ., പ്രൊജക്റ്റ് ഡിസൈനർ – ബാദുഷ. ഏപിൽ 23ന് ചിത്രീകരണമാരംഭിക്കുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിലും ബാംഗ്ളൂരിലുമായിട്ടാണ് പൂർത്തിയാകുക. പി.ആർ.ഒ.- വാഴൂർ ജോസ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 10, 2023 2:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Mammootty | മമ്മുക്കയുടെ 'ബസൂക്ക' ഒരു സമ്പൂർണ ഹൈടെക്ക് മൂവി; ഒപ്പം ഗൗതം മേനോനും ഷൈൻ ടോം ചാക്കോയും