TRENDING:

Vivekanandan Viralaanu | ശിഷ്യനായ ഷൈൻ ടോം നായകനായ കമലിന്റെ ചിത്രം 'വിവേകാനന്ദൻ വൈറലാണ്' ഷൂട്ടിംഗ് പൂർത്തിയായി

Last Updated:

സർക്കാർ ജീവനക്കാരനായ വിവേകാനന്ദൻ എന്ന ചെറുപ്പക്കാരൻ്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിൻ്റെ കടന്നുവരവ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാള സിനിമയ്ക്ക് ഓർത്തു വയ്ക്കാൻ ഒരുപിടി നല്ല ചിത്രങ്ങൾ ഒരുക്കിയ  സംവിധായകൻ കമൽ സംവിധാനം ചെയ്യുന്ന വിവേകാനന്ദൻ വൈറലാണ് എന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി പൂർത്തിയായി. നെടിയത്ത് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നസീബ് നെടിയത്ത്, ഷെല്ലി രാജ് എന്നിവരാണ് നിർമാതാക്കൾ.
വിവേകാനന്ദൻ വൈറലാണ് ലൊക്കേഷൻ സ്റ്റിൽ
വിവേകാനന്ദൻ വൈറലാണ് ലൊക്കേഷൻ സ്റ്റിൽ
advertisement

കാലിക പ്രാധാന്യമുള്ള ഒരു പ്രമേയം എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിൽ ക്ലീൻ എൻ്റെർടൈനറായി അവതരിപ്പിക്കുകയാണ് ഇവിടെ. സർക്കാർ ജീവനക്കാരനായ വിവേകാനന്ദൻ എന്ന ചെറുപ്പക്കാരൻ്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിൻ്റെ കടന്നുവരവ്.

വിവേകാനന്ദൻ്റെ ജീവിതത്തിലേക്ക് പല രീതികളിലും സാഹചര്യങ്ങളിലുമായി അഞ്ചു സ്ത്രീകൾ കടന്നു വരുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സറ്റയറിലൂടെ അവതരിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ വിവേകാനന്ദനെ അവതരിപ്പിക്കുന്നത്.

Also read: ‘ടിപ്പു’ സിനിമയില്‍ നിന്ന് നിര്‍മാതാവ് പിന്മാറി; തനിക്കും കുടുംബത്തിനുമെതിരേയുള്ള ഭീഷണി അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥന

advertisement

ജോണി ആൻ്റണി, സിദ്ധാർത്ഥ് ശിവ, വിനീത് തട്ടിൽ, ഗ്രേസ് ആൻ്റണി, സ്വാസിക, മെറീനാ മൈക്കിൾ, മാലാ പാർവ്വതി, സ്മിനു സിജോ, ശരത് സഭ, നിയാസ് ബക്കർ, റിയാസ് (മറിമായം ഫെയിം) സിനോജ് വർഗീസ്, മജീദ്, അനുഷ മോഹൻ, രാധാ ഗോമതി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഹരി നാരായണൻ്റെ വരികൾക്ക് ബിജിബാൽ ഈണം പകർന്നിരിക്കുന്നു.

പ്രകാശ് വേലായുധനാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്‌ – രഞ്ജൻ ഏബ്രഹാം,

പ്രൊഡക്ഷൻ ഡിസൈനർ – ഗോകുൽദാസ്, കലാസംവിധാനം – ഇന്ദു ലാൽ കവിദ്, മേക്കപ്പ് – പാണ്ഡ്യൻ, കോസ്റ്റിയൂം ഡിസൈനർ – സമീറാ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ബഷീർ കാഞ്ഞങ്ങാട്, പ്രൊഡക്ഷൻ മാനേജർ – നികേഷ് നാരായണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – എസ്സാൻ, പ്രൊഡക്ഷൻ കൺട്രോളർ- ഗിരീഷ് കൊടുങ്ങല്ലൂർ, പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് – സലീഷ് പെരിങ്ങോട്ടുകര.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Vivekanandan Viralaanu is a Malayalam movie directed by Kamal starring Shine Tom Chacko. The actor had earlier assisted Kamal in his previous movies. The plot centres around the life of a government employee, played by the protagonist

മലയാളം വാർത്തകൾ/ വാർത്ത/Film/
Vivekanandan Viralaanu | ശിഷ്യനായ ഷൈൻ ടോം നായകനായ കമലിന്റെ ചിത്രം 'വിവേകാനന്ദൻ വൈറലാണ്' ഷൂട്ടിംഗ് പൂർത്തിയായി
Open in App
Home
Video
Impact Shorts
Web Stories