TRENDING:

'ബിരിയാണി' ചലച്ചിത്രത്തിലെ പ്രകടനത്തിന് കനി കുസൃതിക്ക് രണ്ടാമതും അന്താരാഷ്ട്ര പുരസ്ക്കാരം

Last Updated:

Kani Kusurti wins international recognition for the movie Biriyani | സ്പെയിനിലെ മാഡ്രിഡിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ കനി കുസൃതിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്ക്കാരം ലഭിച്ചിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
42-മത് മോസ്കോ ഫിലിം ഫെസ്റ്റിവലിൽ ബ്രിക്സ് മത്സര വിഭാഗത്തിൽ മികച്ച നടിയായി കനി കുസൃതി തിരഞ്ഞെടുക്കപ്പെട്ടു. 1935ൽ തുടങ്ങിയതും, ലോകത്തിലെ ഏറ്റവും മികച്ച 15 ഫിലിം ഫെസ്റ്റിവലുകളിൽ (Fiapf Accredited) ഒന്നുമായ മോസ്കോ ഫിലിം ഫെസ്റ്റിവലിൽ ഒരു മലയാള സിനിമക്ക് ആദ്യമായാണ് അവാർഡ് ലഭിക്കുന്നത്. ബ്രിക്സ് വിഭാഗത്തിൽ മത്സരിച്ച രണ്ട് ഇന്ത്യൻ സിനിമകളിൽ ഒന്നായിരുന്നു ബിരിയാണി. മികച്ച നടൻ, നടി, സിനിമ, സംവിധാനം, ജൂറി പ്രൈസ് എന്നീ അവാർഡുകളാണ് ജൂറി പ്രഖ്യാപിച്ചത്.
advertisement

ഇറ്റലിയിലെ റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായി പ്രദർശിക്കുകയും അവിടെ മികച്ച സിനിമയ്ക്കുള്ള നെറ്റ്പാക്ക് അവാർഡ് നേടുകയും, ബാംഗ്ലൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാർഡ്, മികച്ച തിരക്കഥക്കുള്ള പത്മരാജൻ പുരസ്ക്കാരം, അമേരിക്ക, ഫ്രാൻസ്, ജർമ്മനി, നേപ്പാൾ തുടങ്ങി വിവിധ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ സെലക്ഷൻസ് എന്നിവക്ക് ശേഷം കനി കുസൃതിക്ക് മികച്ച നടിക്കു രണ്ടാമത്തെ അന്താരാഷ്ട്ര പുരസ്ക്കാരമാണിത്. ഇതിനു മുൻപായി സ്പെയിനിലെ മാഡ്രിഡിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ കനി കുസൃതിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്ക്കാരം ലഭിച്ചിരുന്നു. പ്രശസ്ത റഷ്യൻ എഴുത്തുക്കാരനും, ക്യാമറമാനും, സംവിധായകനുമായ സെർജി മോർക്രിസ്റ്റ്സ്‌കി ജൂറി ചെയർമാനായ സമിതിയാണ് അവാർഡ് നിർണ്ണയിച്ചത്.

advertisement

കടൽ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങൾ കാരണം നാട് വിടേണ്ടി വരികയും, അതിന് ശേഷമുള്ള അവരുടെ യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം. കദീജയായി കനി കുസൃതിയും, ഉമ്മയായി ശൈലജ ജലയും, അഭിനയിക്കുന്നു. തീവ്രവാദബന്ധം ആരോപിക്കപ്പെട്ടാൽ ഒരു വ്യക്തിയുടെ കുടുംബം നേരിടേണ്ടി വരുന്ന കനൽ വഴികളെപ്പറ്റി വ്യത്യസ്ത രീതിയിലെ പ്രമേയം കാഴ്ചവച്ച മലയാള ചിത്രമാണ് ബിരിയാണി. അന്താരാഷ്ട്ര മേളകളിൽ പ്രദർശനം നടത്തിയ ചിത്രം കേരളത്തിലെ റിലീസിനായി കാത്തിരിക്കുകയാണ്.

advertisement

കൂടാതെ സുർജിത് ഗോപിനാഥ്, അനിൽ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കൽ ജയചന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി വരുന്നു. UAN ഫിലിം ഹൗസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചനയും, സംവിധാനവും സജിൻ ബാബുവും, ക്യാമറ കാർത്തിക് മുത്തുകുമാറും, എഡിറ്റിംഗ് അപ്പു ഭട്ടതിരിയും, മ്യൂസിക് ലിയോ ടോമും, ആർട്ട് നിതീഷ് ചന്ദ്ര ആചാര്യയും നിർവഹിക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Film/
'ബിരിയാണി' ചലച്ചിത്രത്തിലെ പ്രകടനത്തിന് കനി കുസൃതിക്ക് രണ്ടാമതും അന്താരാഷ്ട്ര പുരസ്ക്കാരം
Open in App
Home
Video
Impact Shorts
Web Stories