ബിരിയാണിയിലെ പ്രകടനത്തിന് നടി കനി കുസൃതിക്ക്‌ അന്താരാഷ്‌ട്ര അംഗീകാരം

Last Updated:

Kani Kusruti wins international laurels for her performance in Biriyani movie | സ്പെയിനിലെ മാഡ്രിഡിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ കനി കുസൃതിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്ക്കാരം

തീവ്രവാദബന്ധം ആരോപിക്കപ്പെട്ടാൽ ഒരു വ്യക്തിയുടെ കുടുംബം നേരിടേണ്ടി വരുന്ന കനൽ വഴികളെപ്പറ്റി വ്യത്യസ്ത പ്രമേയം കാഴ്ചവച്ച മലയാള ചിത്രം ബിരിയാണിയിലെ നായികാ കഥാപാത്രം കനി കുസൃതിക്ക് അന്താരാഷ്‌ട്ര അംഗീകാരം.
സ്പെയിനിലെ മാഡ്രിഡിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ കനി കുസൃതിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്ക്കാരം ലഭിച്ചു. അഫ്ഗാനിസ്ഥാൻ നടി ലീന അലാമും കസക്കിസ്ഥാൻ സിനിമ നിർമ്മാതാവായ ഓൾഗ കലഷേവ എന്നിവർ അംഗങ്ങളായ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്. സജിൻ ബാബു സംവിധാനം ചെയ്ത സിനിമയാണ്.
കടൽ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങൾ കാരണം അവർക്ക് നാട് വിടേണ്ടി വരുന്നു. അതിന് ശേഷമുള്ള അവരുടെ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. കദീജയായി കനി കുസൃതിയും, ഉമ്മയായി ശൈലജ ജലയും, അഭിനയിക്കുന്നു.
advertisement
കൂടാതെ സുർജിത് ഗോപിനാഥ്, അനിൽ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കൽ ജയചന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി വരുന്നു. UAN ഫിലിം ഹൗസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചനയും, സംവിധാനവും സജിൻ ബാബുവും, ക്യാമറ കാർത്തിക് മുത്തുകുമാറും, എഡിറ്റിംഗ് അപ്പു ഭട്ടതിരിയും, മ്യൂസിക് ലിയോ ടോമും, ആർട്ട് നിതീഷ് ചന്ദ്ര ആചാര്യയും നിർവഹിക്കുന്നു.
ഇറ്റലിയിലെ റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായി പ്രദർശിക്കുകയും അവിടെ മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാർഡ് നേടുകയും, ബാംഗ്ലൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാർഡ്, മികച്ച തിരക്കഥക്കുള്ള പത്മരാജൻ പുരസ്ക്കാരം, ലോകത്തിലെ ഏറ്റവും മികച്ച 15 ഫിലിം ഫെസ്റ്റിവലിൽ ഒന്നും, 42-മത് മോസ്കോ ഫിലിം ഫെസ്റ്റിവലിൽ ബ്രിക്സ് മത്സര വിഭാഗത്തിലെ സെലക്ക്ഷൻ, അമേരിക്ക,ഫ്രാൻസ്, ജർമ്മനി, നേപ്പാൾ തുടങ്ങി വിവിധ അന്താരാര്ഷ്ട്ര ഫിലിം ഫെസ്റ്റിവൽ സെലക്ഷൻസ് എന്നിവ നേടിയ ചിത്രമാണ് ബിരിയാണി.
മലയാളം വാർത്തകൾ/ വാർത്ത/Film/
ബിരിയാണിയിലെ പ്രകടനത്തിന് നടി കനി കുസൃതിക്ക്‌ അന്താരാഷ്‌ട്ര അംഗീകാരം
Next Article
advertisement
പീരുമേട് സബ് ജയിലിലെ ടോയ്ലറ്റിൽ‌ പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ
പീരുമേട് സബ് ജയിലിലെ ടോയ്ലറ്റിൽ‌ പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ
  • കുമളി സ്വദേശി കുമാർ പീരുമേട് സബ് ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

  • പോക്സോ കേസിൽ 2024ൽ അറസ്റ്റിലായ കുമാർ റിമാൻഡിൽ കഴിയുകയായിരുന്നു.

  • കുമാർ ശുചിമുറിയിൽ കയറുപയോഗിച്ച് ജീവനൊടുക്കുകയായിരുന്നു.

View All
advertisement