1983 ലോകകപ്പിൽ രാജ്യത്തെ വിജയത്തിലേക്ക് നയിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കപിൽ ദേവിനൊപ്പമുള്ള ചിത്രം രജനികാന്ത് ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്‌തു. ഇതിൽ, രജനികാന്തും കപിൽ ദേവും സെറ്റിൽ പരസ്പരം സംവദിക്കുന്നത് കാണാം. ട്രാക്ക് പാന്റും വെള്ള ടീ ഷർട്ടുമാണ് കപിൽ ദേവ് ധരിച്ചിരുന്നത്.
അതിനിടെ, വാനിറ്റി വാനിനുള്ളിൽ രജനികാന്തിനൊപ്പം ക്ലിക്ക് ചെയ്ത ഒരു ചിത്രവും കപിൽ ദേവ് പോസ്റ്റ് ചെയ്‌തു. ഈ ചിത്രത്തിൽ, കപിൽ ദേവ് ഒരു കടും നീല ടീ-ഷർട്ടും നീല ട്രാക്ക് പാന്റും ധരിച്ചിരുന്നു, രജനികാന്ത് വെള്ള ടീ-ഷർട്ടും കറുത്ത ട്രൗസറുമാണ് ധരിച്ചിരുന്നത്.
advertisement
ലാൽ സലാം എന്ന ചിത്രത്തിലൂടെ രജനികാന്തിന്റെ മകൾ ഐശ്വര്യ സംവിധാന രംഗത്തേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ്. ആരാധകരുടെ ആവേശം വർധിപ്പിക്കാൻ രജനികാന്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ അണിയറപ്രവർത്തകരും പ്രൊഡക്ഷൻ ഹൗസും പുറത്തുവിട്ടിരുന്നു. നിമിഷനേരം കൊണ്ടാണ് ഇത് വൈറലായത്.
വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരും ചിത്രത്തിൽ ടൈറ്റിൽ റോളുകളിൽ എത്തും. എ.ആർ. റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ, എ.ആർ. റഹ്മാൻ ഹാർമോണിയം വായിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു, അരികിൽ ഇരുന്ന് ഐശ്വര്യ ശ്രദ്ധയോടെ വീക്ഷിക്കുകയായിരുന്നു.
ലാൽ സലാം ഈ വർഷം തന്നെ പുറത്തിറങ്ങാനാണ് സാധ്യത. ഇതിന്റെ ഷൂട്ടിംഗ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ജയിലറിലാണ് രജനികാന്ത് നിലവിൽ അഭിനയിക്കുന്നത്. നയൻതാരയും കീർത്തി സുരേഷും അഭിനയിച്ച അണ്ണാത്തെ എന്ന ചിത്രമാണ് അവസാനമായി റിലീസ് ചെയ്തത്.
ജഗപതി ബാബു, അഭിമന്യു സിംഗ്, സൂരി, ബാല, പ്രകാശ് രാജ്, മീന, ഖുശ്ബു, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. കഴിഞ്ഞ വർഷം നവംബർ 4 ന് റിലീസ് ചെയ്ത സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.