അവിചാരിതമായി സിനിമയിലെത്തി, സിനിമ മാത്രം സ്വപ്നം കാണുന്ന ആളായി താൻ മാറി എന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. അവാർഡ് ജേതാക്കളിൽ ഭൂരിഭാഗം പേരെയും വ്യക്തിപരമായി അറിയാം എന്നത് കൊണ്ടുള്ള സന്തോഷവും ചാക്കോച്ചൻ പങ്കിട്ടു.
ബംഗാളി ചലച്ചിത്രകാരൻ ഗൗതം ഘോഷ് ചെയർമാൻ ആയ ജൂറി ആണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്. 39 ദിവസത്തെ വിധിനിർണ്ണയ പ്രക്രിയ ആണ് പൂർത്തിയായത്. പ്രാഥമിക ജഡ്ജിംഗ് പാനലിന്റെ രണ്ട് ഉപസമിതികൾക്ക് നേതൃത്വം നൽകിയത് ചലച്ചിത്രകാരന്മാരായ നേമം പുഷ്പരാജ്, കെ.എം. മധുസൂദനൻ എന്നിവരാണ്. ഇരുവരും അന്തിമ ജഡ്ജിങ് പാനൽ അംഗങ്ങൾ കൂടിയാണ്. പ്രാഥമിക പാനലിൽ എഴുത്തുകാരായ വി.ജെ. ജെയിംസ്, കെ.എം. ഷീബ, കലാസംവിധായകൻ റോയ് പി. തോമസ്, നിർമാതാവ് ബി. രാകേഷ്, സംവിധായകൻ സജാസ് റഹ്മാൻ, എഡിറ്ററും സംവിധായകനുമായ വിനോദ് സുകുമാരൻ എന്നിവർ അംഗങ്ങളാണ്.
advertisement
ഫൈനൽ ജഡ്ജിങ് പാനലിൽ നടി ഗൗതമി, ഛായാഗ്രാഹകൻ ഹരി നായർ, സൗണ്ട് ഡിസൈനർ ഡി. യുവ്‌രാജ്, ഗായിക ജിൻസി ഗ്രിഗറി എന്നിവരുണ്ട്. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് പ്രാഥമിക, ഫൈനൽ ജഡ്ജിങ് കമ്മറ്റികളുടെ മെമ്പർ സെക്രട്ടറിയാണ്. ചലച്ചിത്ര സംബന്ധിയായ എഴുത്തുകളുടെ ജൂറി തലവനായി എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ കെ.സി. നാരായണനും അംഗങ്ങളായി കെ. രേഖ, എം.എ. ദിലീപ്, അജോയ് എന്നിവരുമുണ്ട്.
പുരസ്‌കാര ജേതാക്കളുടെ മുഴുവൻ പട്ടിക:
മികച്ച നടൻ: മമ്മൂട്ടി (നൻപകൽ നേരത്ത് മയക്കം)
മികച്ച നടി: വിൻസി അലോഷ്യസ് (രേഖ)
മികച്ച ചിത്രം: നൻപകൽ നേരത്ത് മയക്കം
അഭിനയം പ്രത്യേക ജൂറി അവാർഡ്: കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട്), അലന്സിയർ (അപ്പൻ)
മികച്ച സംവിധായകൻ: മഹേഷ് നാരായണൻ (അറിയിപ്പ്)
സ്ത്രീ/ ട്രാൻസ്‌ജെൻഡർ വിഭാഗത്തിനുള്ള പ്രത്യേക പുരസ്‍കാരം: ശ്രുതി ശരണ്യം: ബി 32 മുതൽ 44 വരെ
മികച്ച ജനപ്രീതി നേടിയ ചിത്രം: ന്നാ താൻ കേസ് കൊട് (സംവിധായകൻ: രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, നിർമാതാവ്: സന്തോഷ് ടി. കുരുവിള)
മികച്ച നൃത്ത സംവിധാനം: ഷോബി പോൾ രാജ്, തല്ലുമാല
മികച്ച ഡബ്ബിങ് (സ്ത്രീ): പൗളി വത്സൻ (സൗദി വെള്ളക്ക, ആയിഷ റാവുത്തർ എന്ന കഥാപാത്രം)
മികച്ച ഡബ്ബിങ് (പുരുഷൻ): ഷോബി തിലകൻ (പത്തൊൻപതാം നൂറ്റാണ്ടു, പടവീടൻ തമ്പി)
മികച്ച നവാഗത സംവിധായകൻ: ഷാഹി കബീർ (ഇലവീഴാ പൂഞ്ചിറ)
മികച്ച വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണൻ, സൗദി വെള്ളക്ക
മികച്ച മേക്കപ്പ് ആർട്ടിസ്റ്: റോനെക്സ് സേവ്യർ, ഭീഷ്മപർവം
മികച്ച ശബ്ദരൂപകല്പന: അജയൻ അഡാർട്ട് (ഇലവീഴാപൂഞ്ചിറ)
മികച്ച ശബ്ദമിശ്രണം: വിപിൻ നായർ (ന്നാ താൻ കേസ് കൊട്)
മികച്ച സിങ്ക് സൗണ്ട്: വൈശാഖ് പി.വി. (അറിയിപ്പ്)
മികച്ച കലാസംവിധായകൻ: ജ്യോതിഷ് ശങ്കർ (ന്നാ താൻ കേസ് കൊട്)
മികച്ച ചിത്രസംയോജനം: നിഷാദ് യുസഫ് (തല്ലുമാല)
മികച്ച പിന്നണി ഗായിക: മൃദുല വാര്യർ (പത്തൊന്പതാം നൂറ്റാണ്ട്)
മികച്ച പിന്നണി ഗായകൻ: കപിൽ കപിലൻ (പല്ലൊട്ടി 90s കിഡ്സ്)
മികച്ച സംഗീത സംവിധായകൻ: ഡോൺ വിൻസെന്റ് (പശ്ചാത്തല സംഗീതം: ന്നാ താൻ കേസ് കൊട്)
മികച്ച സംഗീത സംവിധായകൻ (ഗാനങ്ങൾ): എം. ജയചന്ദ്രൻ (പത്തൊൻപതാം നൂറ്റാണ്ട്, ആയിഷ)
മികച്ച ഗാനരചയിതാവ്: റഫീഖ് അഹമ്മദ് (തിരമാലയാണ് നീ, വിഡ്ഢികളുടെ മാഷ്)
മികച്ച തിരക്കഥ: രാജേഷ് കുമാർ ആർ. (ഒരു തെക്കൻ തല്ലു കേസ്)
മികച്ച തിരക്കഥാകൃത്ത്: രതീഷ് ബാലകൃഷ്ണൻ പൊതുവാൾ (ന്നാ താൻ കേസ് കൊട്)
മികച്ച ഛായാഗ്രാഹകൻ: മനേഷ് മാധവൻ (ഇലവീഴാ പൂഞ്ചിറ), ചന്ദ്രു സെൽവരാജ് (വഴക്ക്)
മികച്ച കഥാകൃത്ത്: കമൽ കെ.എം. (പട)
മികച്ച ബാലതാരം (പെൺ): തന്മയ (വഴക്ക്)
മികച്ച ബാലതാരം (ആൺ) മാസ്റ്റർ ഡാവിഞ്ചി: പല്ലൊട്ടി 90S കിഡ്സ്
മികച്ച സ്വഭാവ നടി: ദേവി വർമ്മ (സൗദി വെള്ളക്ക)
മികച്ച സ്വഭാവ നടൻ: വി.പി. കുഞ്ഞികൃഷ്ണൻ (ന്ന താൻ കേസ് കൊട്)
മികച്ച പ്രോസസ്സിംഗ് ലാബ് കളറിസ്റ്റ്: ആഫ്റ്റർ സ്റ്റുഡിയോസ്, (ഇലവീഴാ പൂഞ്ചിറ) റോബർട്ട് ലാങ് CSI, ഐജിന് ആർ. രംഗരാജൻ (വഴക്ക്)
മികച്ച കുട്ടികളുടെ ചിത്രം: ‘പല്ലൊട്ടി 90s കിഡ്സ്’: സാജിദ് യഹിയ (നിർമാതാവ്)
മികച്ച നവാഗത സംവിധായകനുള്ള പ്രത്യേക ജൂറി അവാർഡ്: വിശ്വജിത് എസ്.: ഇലവരമ്പ്, രാരീഷ്: വേട്ടപ്പട്ടികളും ഓട്ടക്കാരും
മികച്ച വിഷ്വൽ എഫ്ഫക്റ്റ്:: അനീഷ് ജി., സുമേഷ് ഗോപാൽ (വഴക്ക്)
സിനിമയെക്കുറിച്ചുള്ള മികച്ച പുസ്തകം: സിനിമയുടെ ഭാവനാ ദേശങ്ങൾ: സി.എസ്. വെങ്കിടേശ്വരൻ
സിനിമയെക്കുറിച്ചുള്ള മികച്ച ലേഖനം: ‘പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം’: സാബു പ്രവദ