അക്കാഡമിക് കൗതുകം മാത്രമല്ല, അദ്ദേഹം സമ്പാദിച്ചത്. പലരും കെ.ജി. ജോർജ് ആരാധകരായി മാറിയതും ആരും സഞ്ചരിക്കാത്ത പാതയിലൂടെയുള്ള അദ്ദേഹത്തിന്റെ പ്രയാണം മൂലമാണ്. ചലച്ചിത്ര പ്രവർത്തകനും, രചയിതാവുമായ കെ.ജെ. സിജു ഓർക്കുന്നതും അത്തരമൊരു കാര്യമാണ്.
മൂന്നു പതിറ്റാണ്ട് മുൻപ് കൈപ്പടകൾ ശേഖരിക്കുന്ന ശീലമുണ്ടായിരുന്ന സിജു, കെ.ജി. ജോർജിന്റെ കൈപ്പടയ്ക്കായി കാത്തിരുന്ന കാലമുണ്ടായിരുന്നു. ഇന്നത്തെ പോലെ മെസേജിംഗ് സംവിധാനങ്ങൾ പ്രചരിച്ചില്ലാതിരുന്ന നാളുകളിൽ എഴുതാൻ സമയം കണ്ടെത്തേണ്ടത് അത്യാവശ്യമായിരുന്നു. കിട്ടിയ സമയം കൊണ്ട് ജോർജ് സിജുവിന് തന്റെ കൈപ്പടയിൽ ഒരു കത്തെഴുതി.
advertisement
‘1989-90 കാലത്ത്, കൈപ്പടകൾ ശേഖരിക്കുന്ന ഹോബി ഉണ്ടായിരുന്നു. റിപ്ലെ പോസ്റ്റ് കാർഡുകൾ അയച്ചുകൊടുത്ത് നടന്നിരുന്ന ശേഖരണം. അന്ന് കെ ജി ജോർജ് അയച്ചു തന്നത്. മൂന്ന് ദശാബ്ദങ്ങൾ കഴിഞ്ഞിരിക്കുന്നു. ആദരാഞ്ജലികൾ പ്രിയ സമ്പൂർണ്ണ ചലച്ചിത്രകാരാ’ എന്ന് ആ കത്ത് പങ്കിട്ടുകൊണ്ട് സിജു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പോസ്റ്റ് ചുവടെ.
മുൻപ് സത്താർ വിടവാങ്ങിയപ്പോൾ, അദ്ദേഹവുമായി തീർത്തും അപ്രതീക്ഷിതമായി നടത്തിയ ഫോൺ സംഭാഷണത്തെക്കുറിച്ച് സിജു എഴുതിയ കുറിപ്പും ശ്രദ്ധേയമായിരുന്നു.
Summary: K.G. George, is remembered by an ardent fanboy, KJ Siju in a memory which dates back to the 1989-90 period