ജൂലൈ ഏഴിന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ അപർണ്ണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണ് നായികമാർ. ഗണപതി, ആരിഫ് സലിം, സജിൻ ചെറുകയിൽ, ആനന്ദ് മന്മഥൻ, ഗോകുലൻ, ജെയിംസ് ഏലിയ, മാളവിക മേനോൻ, സീമ ജി. നായർ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
Also read: Padmini | കുഞ്ചാക്കോ ബോബൻ, അപർണ്ണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ; സെന്ന ഹെഗ്‌ഡെയുടെ ‘പത്മിനി’ ആരംഭിച്ചു
advertisement
കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രൻ നിർവഹിക്കുന്നു.
കുഞ്ഞിരാമായണത്തിനു ശേഷം ദീപു പ്രദീപ് തിരക്കഥയും സംഭാഷണ വുമെഴുതുന്ന ചിത്രമാണ് ‘പത്മിനി’. സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റർ- മനു ആന്റണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിനീത് പുല്ലുടൻ, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂങ്കുന്നം, കല- ആർഷാദ് നക്കോത്, മേക്കപ്പ്-രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം- ഗായത്രി കിഷോർ, സ്റ്റിൽസ്- ഷിജിൻ പി. രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- വിഷ്ണു ദേവ്
ശങ്കർ ലോഹിതാക്ഷൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട, വിതരണം- സെൻട്രൽ പിക്ചേഴ്സ് റിലീസ്, പി.ആർ.ഒ. -എ.എസ്. ദിനേശ്, ഡിജിറ്റൽ മാർക്കറ്റിങ് & പി ആർ – വൈശാഖ് സി വടക്കേവീട്, മീഡിയ പ്ലാനിങ് & മാർക്കറ്റിംഗ് ഡിസൈൻ – പപ്പറ്റ് മീഡിയ.
Summary: Kunchacko Boban launches his stint as a playback singer with Padmini. The Senna Hegde directorial has the actor singing ‘Love You Muthe…’ alongside Vidyadharan master. The lyrical video of the song was released the other day